Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; സര്‍വകലാശാലാ കാമ്പസില്‍ ലഹരിവിരുദ്ധ ശൃംഖല

HIGHLIGHTS : Calicut University News; Anti-drug network on university campus

സര്‍വകലാശാലാ കാമ്പസില്‍ ലഹരിവിരുദ്ധ ശൃംഖല

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ശൃംഖലയും പ്രതിജ്ഞയും സംഘടിപ്പിച്ചു. വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും പങ്കെടുത്ത പരിപാടിയില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രതീകാത്മകമായി ലഹരി ഭൂതത്തിന് തീക്കൊളുത്തിയും ഒപ്പുശേഖരിച്ചുമായിരുന്നു പ്രചാരണ പരിപാടി.
പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ഫിനാന്‍സ് ഓഫീസര്‍ ജുഗല്‍ കിഷോര്‍, എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.എല്‍. സോണി, പ്രോഗ്രാം ഓഫീസര്‍ ഡോ. എന്‍.എ. ഷിഹാബ്, ഇ.ടി.ഐ. കോ-ഓര്‍ഡിനേറ്റര്‍ ഡോ. എന്‍.എം. സണ്ണി, സെനറ്റംഗം വിനോദ് നീക്കാംപുറത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

sameeksha-malabarinews

ഫയലുകള്‍ മലയാളത്തിലാക്കാന്‍ ശ്രമിക്കണം- ഡോ. എം. നാസര്‍

കാലിക്കറ്റ് സര്‍വകലാശാലാ ജീവനക്കാര്‍ കഴിയുന്നത്ര ഫയലുകള്‍ മാതൃഭാഷയായ മലയാളത്തില്‍ തന്നെ തയ്യാറാക്കാന്‍ ശ്രമിക്കണമെന്ന് പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അഭിപ്രായപ്പെട്ടു. മലയാള ഭാഷാ ദിനത്തില്‍ ജീവനക്കാര്‍ക്കായി ഭരണഭാഷാ പ്രതിജ്ഞ അദ്ദേഹം ചൊല്ലിക്കൊടുക്കുകയായിരുന്നു അദ്ദേഹം. സെനറ്റംഗം വിനോദ് നീക്കാംപുറത്ത്, ഫിനാന്‍സ് ഓഫീസര്‍ ജുഗല്‍ കിഷോര്‍, സെക്യൂരിറ്റി ഓഫീസര്‍ ജാംഷ് വി ജേക്കബ്, ഡെപ്യൂട്ടി രജിസ്ട്രാര്‍ ബിജു ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

പരീക്ഷാ അപേക്ഷ

വിദൂര വിദ്യാഭ്യാസ വിഭാഗം ഗ്രാഫിക് ഡിസൈനിങ്ങ് ആന്റ് ആനിമേഷന്‍   അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2017,  ആറാം സെമസ്റ്റര്‍ 2018 സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് പിഴകൂടാതെ നവംബര്‍ 18 വരെയും 170 രൂപ പിഴയോടെ  നവംബര്‍ 24 വരെയും ഫീസടച്ച് നവംബര്‍ 28 വരെ രജിസ്റ്റര്‍ ചെയ്യാം.

ഓറിയന്റേഷന്‍ പ്രോഗ്രാം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംങ് ടെക്‌നോളജിയില്‍ ഒന്നാം വര്‍ഷ ബിടെക് കോഴ്‌സിന് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്റേഷന്‍ പ്രോഗ്രാം  നംവംബര്‍ രണ്ടിന് രാവിലെ 9 മണിക്ക് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്(www.cuiet.info) സന്ദര്‍ശിക്കുക.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ ബിഎ/ബിഎ അഫ്‌സല്‍ ഉല്‍ ഉലമ/ബിഎസ്ഡബ്ല്യു റഗുലര്‍ നവംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!