Section

malabari-logo-mobile

ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രതിഞ്ജയുമായി ഭൂമിയിലെ മാലാഖ കുട്ടികളും

HIGHLIGHTS : Angel children on earth with anti-drug awareness icon

തിരൂരങ്ങാടി : പൊതു സമൂഹത്തില്‍ വര്‍ദ്ധിച്ച വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗവും അതില്‍ നിന്നുണ്ടാകുന്ന മാനസിക പ്രയാസങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കുമെതിരെ പ്രതിജ്ഞയെടുത്ത് തിരൂരങ്ങാടിയിലെ ഗ്രീന്‍ ട്രാക്കിലെ ഭിന്നശേഷി കുട്ടായ്മയിലെ കുട്ടികള്‍. മാറ്റി നിര്‍ത്തേണ്ടവരല്ല മറിച്ച് കൂടെ കൂട്ടി മാലാഖ കുട്ടികളെ ചേര്‍ത്ത് പിടിച്ച് സമൂഹത്തിന്റെ ഉന്നതിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഒരു വര്‍ഷമായി സി.കെ നഗറിലുള്ള ഗ്രീന്‍ ട്രാക്ക് കള്‍ച്ചറല്‍ സെന്റര്‍ ലീപ് ടു ലൈഫ് എന്ന പേരില്‍ എല്ലാ ഞായറാഴ്ചയും ടര്‍ഫില്‍ വെച്ച് ഭിന്ന ശേഷി കുട്ടികള്‍ക്ക് കായിക പരിശീലനം നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം ചെമ്മാട് ലൂപി ലോഞ്ച് ടര്‍ഫിലാണ് ലഹരി വിരുദ്ധ ബോധവല്‍കരണ റാലിയും പ്രതിജ്ഞയും സംഘടിപ്പിച്ചത്. തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. പ്രഭുദാസിന്റെ നേതൃത്വത്തില്‍ നടന്ന ലഹരി വിരുദ്ധ റാലിയില്‍ ഗ്രീന്‍ ട്രാക്ക് ലീപ് ടു ലൈഫിലെ
ഭിന്ന ശേഷി കുട്ടികളും ക്ലബ് അംഗങ്ങളും നഗര സഭ കൗണ്‍സിലര്‍മാരും രാഷ്ട്രീയ സംസാരിക രംഗത്തെ പ്രമുഖ വ്യക്തിതങ്ങളും പങ്കെടുത്തു.

sameeksha-malabarinews

ഗ്രീന്‍ ട്രാക്ക് സെക്രട്ടറി എംപി അസ് ലം സ്വാഗതം പറഞ്ഞ ചടങ്ങ് അബ്ദുറഹ്‌മാന്‍ കുട്ടി ആദ്ധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു കൊണ്ട് തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ:പ്രഭുദാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി അസി. രജിസ്ട്രാര്‍ ഓഫീസിലെ ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ കെ.ടി വിനോദ്, ഹംസ കൗ ണ്‍സിലര്‍ തിരൂരങ്ങാടി നഗരസഭ, സിഎം സല്‍മ കൗണ്‍സിലര്‍ നഗരസഭ,അയൂബ് . ടി,പര്‍വേസ് കല്ലുപറമ്പന്‍,ബാപ്പുട്ടി ചെമ്മാട് ,എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഭിന്നശേഷി ട്രെയിനര്‍മാരായ ഉനൈസ്.പി , വിഷ്ണു ക്ലബ്ബ് മെമ്പര്‍മാരായ ഏ.വി ജാഫര്‍ , വി.കെ നാസര്‍, യൂനുസ് ചെമ്മാട്, റഷീദ് കൊല്ലന്‍ചേരി,ആബിദ്,സഫ്വാന്‍ വികെ, ഫജാസ് എന്നിവര്‍ സംബന്ധിച്ച ചടങ്ങിന് അനസ് . വി.കെ നന്ദിയും പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!