ലഹരി വിരുദ്ധ റാലി നടത്തി

തിരൂര്‍: എം ഇ ടി തിരൂര്‍ സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കേരള പിറവി ദിനത്തില്‍ ലഹരി വിരുദ്ധ റാലി നടത്തി. തിരൂര്‍ ബസ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച റാലി സ്‌കൂള്‍ പരിസരത്ത് സമാപിച്ചു.

ലഹരി തകര്‍ക്കുന്ന ജീവിതം എന്ന പ്രമേയത്തില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നിശ്ചലചിത്രം റാലിയെ കൂടുതല്‍ ശ്രദ്ധേയമാക്കി.

സെക്രട്ടറി അബ്ദുറഹിമാന്‍ മുഈനി റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. പ്രിന്‍സിപ്പല്‍ മുസ്ലിയാര്‍ സജീര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തിരൂര്‍ ട്രാഫിക് സബ് ഇന്‍സ്‌പെക്ടര്‍ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ പി കെ ഇസ്മായില്‍, മോറല്‍ സ്റ്റഡീസ് മേധാവി സൈതലവി ബാഖവി, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ബഷീര്‍ , ഫിസിക്കല്‍ എജുക്കേഷന്‍ മേധാവി സി ഷാഹിദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top