
അഖിലേന്ത്യാ വനിതാ നെറ്റ്‌ബോൾ കാലിക്കറ്റിന് വെള്ളി

ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണം കൃഷ്ണ സർവകലാശാലയിൽ നടന്ന അഖിലേന്ത്യാ അന്തർ സർവകലാശാലാ വനിതാ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് സർവകലാശാല റണ്ണറപ്പായി. ഫൈനൽ മത്സരത്തിൽ സാവിത്രി ഭായ് ഫൂലെ ( പൂനെ ) സർവകലാശാലയോട് ഒരു പോയന്റിനാണ് കാലിക്കറ്റിന് കിരീടം നഷ്ടമായത്. സ്‌കോർ 56-55. ടീമംഗങ്ങൾ : കില (ക്യാപ്റ്റൻ), മേരി, സാൻഡ്ര, സ്നേഹ, ഷഹാന (ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട), അഞ്ജന കൃഷ്ണ, അശ്വതി (സഹൃദയ കോളേജ് കൊടകര), അഞ്ജന ലക്ഷ്മി, ആഷ്‌ന (നൈപുണ്യ കോളേജ് കൊരട്ടി), പൂജ, സാനിയ, ശോഭിത (മേഴ്‌സി കോളേജ് പാലക്കാട്), പരിശീലകൻ : ഇഹ്തിഷാം ഖുറൈഷി, സഹ പരിശീലകൻ : ജോസ്, മാനേജർ : സൂര്യ.
വിമന്‍ സ്റ്റഡീസ് വിദ്യാര്‍ഥിനികള്‍ക്ക് തൊഴില്‍ക്ഷമതാ പരിശീലന കോഴ്‌സ്
കാലിക്കറ്റ് സര്‍വകലാശാലാ വിമന്‍ സ്റ്റീഡസ് പഠനവകുപ്പില്‍ പി.ജി. വിദ്യാര്‍ഥിനികള്‍ക്കായി നടത്തുന്ന എംപ്ലോയബിലിറ്റി സ്‌കില്‍ ഡെവലപ്‌മെന്റ് കോഴ്‌സിന് തുടക്കമായി. പി.എം. ഉഷ പദ്ധതി പ്രകാരമാണ് നാലുമാസത്തെ കോഴ്‌സ് നടത്തുന്നത്. രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പഠനവകുപ്പ് മേധാവി ഡോ. ലയന ആനന്ദ് അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗം ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, പി.എം. ഉഷ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. രാജീവ് എസ്. മേനോന്‍, ഡോ. കെ. ഡയാന, ഡോ. കെ. ടി. തസ്‌നിയ എന്നിവര്‍ സംസാരിച്ചു. കൊയിലാണ്ടിയിലെ ശ്രീ സത്യസായി സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് പ്രിന്‍സിപ്പല്‍ ഡോ. വി.എസ്. അനിത ക്ലാസെടുത്തു.
ഫിനാൻസ് ഓഫീസർ നിയമനം
കാലിക്കറ്റ് സർവകലാശാലയിൽ സ്ഥിരം / ഡെപ്യുട്ടേഷൻ അടിസ്ഥാനത്തിൽ ഫിനാൻസ് ഓഫീസർ നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 03. വയസ് 40-നും 50-നും ഇടയിലായിരിക്കണം. അപേക്ഷാ ഫീസ് – 2200/- രൂപ ( എസ്.സി. / എസ്.ടി. വിഭാഗക്കാർക്ക് – 550/- രൂപ ). വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ https://www.uoc.ac.in/ .
ഇലക്ട്രിസിറ്റി വർക്കർ നിയമനം
കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് വിഭാഗത്തിൽ കരാറടിസ്ഥാനത്തിലുള്ള ഇലക്ട്രിസിറ്റി വർക്കർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : മലയാളവും ഇംഗ്ളീഷും എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. എട്ടാം ക്ലാസ്, വയർമാൻ ലൈസൻസ് അഭികാമ്യം, പ്രവൃത്തി പരിചയം. ഉയർന്ന പ്രായപരിധി 36 വയസ് (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും). വിജ്ഞാപനം പ്രസിദ്ധീകരിച്ച 15 ദിവസത്തിനകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിശദ വിജ്ഞാപനം വെബ്സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
സംയോജിത ഒന്നും രണ്ടും സെമസ്റ്റർ പാർട്ട് ടൈം ബി.ടെക്. (2009 സ്‌കീം – 2014 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മാർച്ച് 07 വരെ അപേക്ഷിക്കാം.
പരീക്ഷാഅപേക്ഷ
സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ഒന്ന്, രണ്ട് സെമസ്റ്റർ ബി.ടെക്. (2014 സ്‌കീം – 2017, 2018 പ്രവേശനം) ഏപ്രിൽ 2025 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 05 വരെയും 200 രൂപ പിഴയോടെ 09 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 23 മുതൽ ലഭ്യമാകും.
ലോ കോളേജുകളിലെ മൂന്നാം സെമസ്റ്റർ എൽ.എൽ.എം. (2022 പ്രവേശനം മുതൽ), എൽ.എൽ.എം. ക്രിമിനൽ ലോ ആന്റ് കോൺസ്റ്റിട്യൂഷണൽ ലോ (ഡബിൾ സ്പെഷ്യലൈസേഷൻ) (2024 പ്രവേശനം) ജൂൺ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 05 വരെയും 200 രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 20 മുതൽ ലഭ്യമാകും.
പരീക്ഷ
ഒന്നാം സെമസ്റ്റർ എം.ആർക്. സസ്‌റ്റൈനബിൾ ആർകിടെക്ച്ചർ (2022 മുതൽ 2025 വരെ പ്രവേശനം) ജനുവരി 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 09-ന് തുടങ്ങും.
അവസാന വർഷ – ബി.എഫ്.എ., ബി.എഫ്.എ. ഇൻ ആർട്ട് ഹിസ്റ്ററി ആന്റ് വിഷ്വൽ സ്റ്റഡീസ് ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 02-ന് തുടങ്ങും. കേന്ദ്രം : ഗവ. കോളേജ് ഓഫ് ഫൈൻ ആർട്സ്, തൃശ്ശൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി (Non CSS – 2023 പ്രവേശനം) ഡിസംബർ 2025 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എസ് സി. റേഡിയേഷൻ ഫിസിക്സ് (CCSS – 2024 പ്രവേശനം) നവംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാലാ കെ – റീപ്പ് വെബ്‌സൈറ്റിൽ ലഭ്യമാണ് https://uoc.kreap.co.in/ .
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ ബി.കോം. എൽ.എൽ.ബി. ഹോണേഴ്‌സ് ഒക്ടോബർ 2024 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



