കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; അക്കാദമിക് കൗൺസിൽ യോഗം

അക്കാദമിക് കൗൺസിൽ യോഗം

കാലിക്കറ്റ് സർവകലാശാലാ അക്കാദമിക് കൗൺസിൽ യോഗം ഫെബ്രുവരി നാലിന് രാവിലെ 10 മണിക്ക് സെനറ്റ് ഹൗസിൽ ചേരും

ഭക്ഷ്യസംസ്കരണ പരിശീലന ക്ലാസ്

കാലിക്കറ്റ് സർവകലാശാലാ ലൈഫ് ലോങ്ങ് ലേർണിംഗ് ആൻഡ് എക്സ്റ്റൻഷൻ പഠനവകുപ്പ് സംഘടിപ്പിക്കുന്ന പത്തു ദിവസത്തെ സൗജന്യ തൊഴിൽ പരിശീലനം തുടങ്ങി. ‘ഭക്ഷ്യസംസ്കരണം’ എന്ന വിഷയത്തിലാണ് പരിശീലനം. 45 പേരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. വിജയകരമായി കോഴ്സ് പൂർത്തിയാകുന്നതാവർക്കു സർട്ടിഫിക്കറ്റ് നൽകും. വകുപ്പ് മേധാവി ഡോ. എം.പി. മഞ്ജു ഉദ്‌ഘാടനം ചെയ്തു. പരിശീലകൻ പ്രിയംവദൻ, സെക്ഷൻ ഓഫീസർ കെ.കെ. സുനിൽകുമാർ, സൗബാദ്, സജ്‌ന, ആതിര എന്നിവർ പങ്കെടുത്തു.

ഡോ. ജോൺ മത്തായി അനുസ്മരണ പ്രഭാഷണവും ദ്വിദിന സെമിനാറും

തൃശ്ശൂർ അരണാട്ടുകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ ഡോ. ജോൺ മത്തായി സെന്ററിലെ സാമ്പത്തിക ശാസ്ത്ര പഠനവകുപ്പ് ജനുവരി 9, 10 തീയതികളിൽ ഡോ. ജോൺ മത്തായിയുടെ 139-ാം ജന്മദിനത്തോടനുബന്ധിച്ച് അനുസ്മരണ പ്രഭാഷണവും ദ്വിദിന സെമിനാറും സംഘടിപ്പിക്കുന്നു. പരിപാടി വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് അധ്യക്ഷത വഹിക്കും. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് ( തിരുവനന്തപുരം ) ഡയറക്ടർ ഡോ. സി. വീരമണി അനുസ്മരണ പ്രഭാഷണം നടത്തും. ചടങ്ങിൽ ദേശീയ – അന്തർദേശീയ തലത്തിൽ പ്രശസ്തരായ സാമ്പത്തിക വിദഗ്ധരും ഗവേഷകരും പങ്കെടുക്കും.

ഗസ്റ്റ് അധ്യപക നിയമനം

തൃശ്ശൂർ അരണാട്ടുകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ ഡോ. ജോൺ മത്തായി സെന്ററിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിലെ സംഗീത വിഭാഗത്തിലേക്ക് മണിക്കൂർവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. സംഗീതത്തിൽ ബിരുദാനന്തരബിരുദവും നെറ്റുമുള്ളവർക്ക് അപേക്ഷിക്കാം. പി.എച്ച്.ഡിയും പ്രവൃര്‍ത്തി പരിചയവും അധികയോഗ്യതയായി പരിഗണിക്കും. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 10 – ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0487 2385352.

ഇന്റേണൽ ഇംപ്രൂവ്മെന്റ്

ബി.ബി.എ. എൽ.എൽ.ബി. (2018 – പ്രവേശനം മാത്രം), എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി (2020 – പ്രവേശനം മാത്രം) ജനുവരി 2025 ഇന്റേണൽ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 17 വരെയും 190/- രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം. ലിങ്ക് എട്ട് മുതൽ ലഭ്യമാകും. ഓൺലൈൻ അപേക്ഷയുടെ പകർപ്പും അസൽ ചലാൻ രസീതും പരീക്ഷാ ഭവനിൽ ലഭ്യമാക്കേണ്ട അവസാന തീയതി ജനുവരി 24.

പരീക്ഷ

സർവകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ (CCSS – PG) എം.എ., എം. എസ് സി., എം.കോം., എം.ബി.എ., മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജനുവരി 20-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

അഞ്ചാം സെമസ്റ്റർ ( 2019 പ്രവേശനം മുതൽ ) ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.എച്ച്.എ. (CBCSS – UG) നവംബർ 2024. ബി.കോം. ഹോണേഴ്‌സ് / പ്രൊഫഷണൽ (CUCBCSS – UG) നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 18 വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top