HIGHLIGHTS : Calicut University News; Academic Calendar released

അക്കാദമിക് കലണ്ടര്‍ പ്രകാശനം ചെയ്തു

ഫോട്ടോ : കാലിക്കറ്റ് സര്‍വകലാശാലയുടെ 2025 – 26 അധ്യയനവര്‍ഷത്തേക്കുള്ള അക്കാദമിക് കലണ്ടര്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പ്രകാശനം ചെയ്തു. സിന്‍ഡിക്കേറ്റ് പരീക്ഷാ സ്ഥിരംസമിതി കണ്‍വീനര്‍ ഡോ. ടി. വസുമതി, പരീക്ഷാകണ്‍ട്രോളര്‍ ഡോ. പി. സുനോജ് കുമാര്‍, പ്രവേശനവിഭാഗം ഡയറക്ടര്‍ ഡോ. സി.ഡി. സെബാസ്റ്റ്യൻ, സെക്ഷന്‍ ഓഫീസര്‍ ടി.വി. രാജശ്രീ എന്നിവര്‍ പങ്കെടുത്തു. കലണ്ടര്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാകും.
സമ്മര്‍ കോച്ചിങ് ക്യാമ്പ് പകര്‍ന്നത് കൂട്ടായ്മയുടെ പാഠം – വി.സി.
കായിക പരിശീലനത്തോടൊപ്പം കൂട്ടായ്മയുടെയും പാഠങ്ങളാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ സമ്മര്‍ കോച്ചിങ്ങ് ക്യാമ്പില്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കിയതെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. സര്‍വകലാശാലാ കായികപഠനവകുപ്പ് സംഘടിപ്പിച്ച വേനല്‍ക്കാല കായിക പരിശീലന പരിപാടിയുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്ക് ബുദ്ധിപരമായ ഉണര്‍വിന് കായികക്ഷമത അവശ്യമാണ്. കൂട്ടായി കളിച്ചുവളരുന്നതിന് കുട്ടികളെ സര്‍വകലാശാലയിലേക്ക് അയച്ച രക്ഷിതാക്കളും അഭിനന്ദനം അര്‍ഹിക്കുന്നതായി വൈസ് ചാന്‍സലര്‍ പറഞ്ഞു. വിവിധ കായിക ഇനങ്ങളിലായി നാനൂറോളം പേരാണ് ഇത്തവണ പരിശീലനം പൂര്‍ത്തിയാക്കിയത്. രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ജഴ്‌സികളും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. കായികവിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ഹുസൈന്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ജി. ബിപിന്‍, കായികപഠനകേന്ദ്രം പ്രിന്‍സിപ്പല്‍ ഡോ. എ. രാജു, അസി. രജിസ്ട്രാര്‍ ആരിഫ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്റ്റഗ്രേറ്റഡ് എം.ടി.എ. പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ സ്കൂള്‍ ഓഫ് ഡ്രാമയിൽ 2025 – 2026 അധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് എം.ടി.എ. പ്രവേശനത്തിന് ( CUCET ) പ്ലസ്ടു / തത്തുല്ല്യ യോഗ്യതയുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാൻ വീണ്ടും അവസരം. ജൂൺ അഞ്ചിന് വൈകീട്ട് മൂന്ന് മണി വരെ അപേക്ഷ സമർപ്പിക്കാം. ഫീസ് : എസ്.സി. / എസ്.ടി. – 270/- രൂപ, മറ്റുള്ളവർ – 610/- രൂപ. വിശദമായ വിജ്ഞാപനം പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോണ്‍ : 0494 2407016, 2407017, 2660600
എം.എ. ഫോക്‌ലോർ പ്രവേശനം 2025
കാലിക്കറ്റ് സർവകലാശാലാ ഫോക്‌ലോർ പഠനവകുപ്പിൽ എം.എ. ഫോക്‌ലോർ പ്രോഗ്രാം ( 2025 ) പ്രവേശനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂൺ മൂന്ന്, നാല് തീയതികളിൽ നടക്കും. പ്രവേശന പരീക്ഷ എഴുതിയ രജിസ്റ്റർ നമ്പർ 62000 മുതൽ 62032 വരെ ഉള്ളവർ ജൂൺ മൂന്നിനും രജിസ്റ്റർ നമ്പർ 62033 മുതൽ 62065 വരെ ഉള്ളവർ ജൂൺ നാലിനും ഹാൾടിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം രാവിലെ 10 മണിക്ക് ഫോ ക്‌ലോർ പഠനവകുപ്പിൽ നേരിട്ട് ഹാജരാകണം.
പരീക്ഷാഫലം
ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ ( നോൺ – സി.യു.സി.എസ്.എസ്. – 2005 മുതൽ 2009 വരെ പ്രവേശനം – 2005 സ്‌കീം, സി.യു.സി.എസ്.എസ്. – 2010 മുതൽ 2012 വരെ പ്രവേശനം – 2010 സ്‌കീം ) ഫുൾ ടൈം എം.ബി.എ. ഏപ്രിൽ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂൺ 12 വരെ അപേക്ഷിക്കാം.
മൂന്ന്, നാല് സെമസ്റ്റർ ( സി.യു.സി.എസ്.എസ്. – 2010 പ്രവേശനം – 2010 സ്‌കീം ) പാർട്ട് ടൈം / ഈവനിംഗ് എം.ബി.എ. ഏപ്രിൽ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂൺ 12 വരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ (2012 സ്‌കീം – 2012, 2013 പ്രവേശനം) ബി.ആർക്. സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂൺ 20 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ എം.എസ് സി. ഫാഷൻ ആന്റ് ടെക്സ്സ്റ്റൈൽ ഡിസൈനിങ് നവംബർ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു