Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

HIGHLIGHTS : എന്‍.എസ്.എസ് അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു കാലിക്കറ്റ് സര്‍വകലാശാല 2019-20 വര്‍ഷത്തെ മികച്ച എന്‍.എസ്.എസ് യൂണിറ്റുകള്‍/കോളേജുകള്‍, പ്രോഗ്രാം ഓഫ...

എന്‍.എസ്.എസ് അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാല 2019-20 വര്‍ഷത്തെ മികച്ച എന്‍.എസ്.എസ് യൂണിറ്റുകള്‍/കോളേജുകള്‍, പ്രോഗ്രാം ഓഫീസര്‍മാര്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ എന്നീ യൂണിവേഴ്സിറ്റി തല അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ആഗസ്റ്റ് പത്ത്. നോമിനേഷനുകള്‍ നിശ്ചിത ഫോറത്തില്‍ ചെക്ക് ലിസ്റ്റുകളോടൊപ്പം പൂരിപ്പിച്ച് നല്‍കണം. ഫോമുകള്‍ എന്‍.എസ്.എസ് യൂണിറ്റ് മെയിലിലേക്ക് അയച്ചിട്ടുണ്ട്.

പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ ബി.എഡ് സ്പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയര്‍മെന്റ്) (2015 സിലബസ്-2017 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ജൂലൈ 27 വരെയും 170 രൂപ പിഴയോടെ ജൂലൈ 29 വരെയും ഫീസടച്ച് ജൂലൈ 30 വരെ രജിസ്റ്റര്‍ ചെയ്യാം.

sameeksha-malabarinews

പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ ബി.വോക് (2018 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ ജൂലൈ 28-ന് ആരംഭിക്കും.

പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റര്‍ ബി.എ/ബി.എ അഫ്സല്‍-ഉല്‍-ഇലമ (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2020 പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 29 വരെ അപേക്ഷിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!