സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷക്ക് 27 വരെ അപേക്ഷിക്കാം
കാലിക്കറ്റ് സര്‍വകലാശാല സി.സി.എസ്.-യു.ജി. സ്‌കീമില്‍ അഫിലിയേറ്റഡ് കോളേജുകളില്‍ 2009 മുതല്‍ 2013 വരേയും, സി.സി.എസ്.എസ്.-യു.ജി സ്‌കീമില്‍ വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ 2011 മുതല്‍ 2013 വരേയും ബിരുദ കോഴ്സുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് 3, 5, 6 സെമസ്റ്ററുകളിലേക്ക് ഏപ്രില്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് 27 വരെ അപേക്ഷിക്കാം. രജിസ്ട്രേഷന്‍ ഫീസ് ഓരോ സെമസ്റ്ററിനും 500 രൂപ വീതമാണ്. പരീക്ഷാ ഫീസും പരീക്ഷാ തീയതിയും പിന്നീട് അറിയിക്കും.
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല 8-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന 2016 സിലബസ് ഒന്നാം വര്‍ഷ അദീബെ ഫാസില്‍ ഉറുദു പ്രിലിമിനറി പാര്‍ട്ട് 1 പേപ്പര്‍ 1 എ.എഫ്.യു.പി.-എം.എല്‍.-01 ഏപ്രില്‍, മെയ് 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 16-ന് നടക്കും.
സര്‍വകലാശാല പഠനവിഭാഗങ്ങളിലെ സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ., എം.എസ്.സി. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 12, 17 തീയതികളില്‍ നടക്കും.
8-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റര്‍ എം.ടെക്. നാനോസയന്‍സ് ആന്റ് ടെക്നോളജി നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 17-നും 1, 2 സെമസ്റ്റര്‍ എം.എസ്.സി. റേഡിയേഷന്‍ ഫിസിക്സ് ജനുവരി 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും രണ്ടാം സെമസ്റ്റര്‍ പ്രൊഫഷണല്‍ ബി.എ.എം.എസ്. സപ്തംബര്‍ 2018 സപ്ലിമെന്ററി പരീക്ഷകളും 12-നും തൃശൂര്‍ ചിയ്യാനൂര്‍ ചേതന കോളേജ് ഓഫ് മീഡിയ ആന്റ് പെര്‍ഫോമിംഗ് ആര്‍ട്സിലെ രണ്ടാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷ 19-നും നടക്കും.
8-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അഫിലിയേറ്റഡ് കോളേജുകള്‍, എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്ട്രേഷന്‍ യു.ജി. സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 24-ന് നടക്കും.
പുനര്‍മൂല്യനിര്‍ണയ ഫലം
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം വര്‍ഷ ബി.പി.എഡ്. ഇന്റഗ്രേറ്റഡ് ഏപ്രില്‍ 2019 പരീക്ഷയുടേയും നാലാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി ഏപ്രില്‍ 2020 പരീക്ഷയുടേയും എസ്.ഡി.ഇ. പ്രീവിയസ് എം.എ. അറബിക് മെയ് 2019 പരീക്ഷയുടേയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ബി.എ. മള്‍ട്ടിമീഡിയ പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാല ബി.എ. മള്‍ട്ടിമീഡിയ പ്രോഗ്രാമിലേക്ക് 2020-21 വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പിഴ കൂടാതെ 18 വരേയും 100 രൂപ പിഴയോടു കൂടി 25 വരേയും ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ പ്രിന്റ്ഔട്ടും അനുബന്ധ രേഖകളും 5-ന് മുമ്പായി സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍, ഫോണ്‍ : 0494 2407356, 2400288.
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം ഷോര്‍ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സര്‍വകലാശാല പഠനവിഭാഗത്തില്‍ ഫിസിക്സ് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ ഇന്റര്‍വ്യൂവിന് തെരഞ്ഞെടുക്കട്ടെവരുടെ ഷോര്‍ട്ലിസ്റ്റ് സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.




