തിരുവനന്തപുരം:സരിത ഉള്‍പ്പെട്ട നിയമന തട്ടിപ്പില്‍ ബെവ്‌കോ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്ന് വിജിലന്‍സ്. സിഡിയും രേഖകളും പരിശോധിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ പങ്കിന് തെളിവില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കി.
ബെവ്‌കോ നിയമനങ്ങള്‍ പിഎസിസിക്ക് വിട്ടിരിക്കുകയാണ്.ബെവ്‌കോയുടെ പേരിലുള്ള ഈ ഉത്തരവ് വ്യാജമാണെന്നും ഇതെ കുറിച്ച് പോലീസ് അന്വേഷിക്കണമെന്ന് വിജിലന്‍സ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ബെവ്‌കോ മാനേജര്‍ മീനാക്ഷികുമാരിയുടെ പേരില്‍ വ്യാജ നിയമന ഉത്തരവാണ് ഇറക്കിയതെന്നായിരുന്നു പരാതി. മീനാകുമാരി ഇക്കാര്യം ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




