നീന്തല്‍ പരിശീലനം – സമ്മര്‍കോച്ചിംഗ് ക്യാമ്പ്

നീന്തല്‍ പരിശീലനം – സമ്മര്‍കോച്ചിംഗ് ക്യാമ്പ്

കാലിക്കറ്റ് സര്‍വകലാശാലാ അക്വാറ്റിക് കോംപ്ലക്സ് – സ്വിമ്മിംഗ് പൂളില്‍ നടത്തുന്ന നീന്തല്‍ പരിശീലനം – സമ്മര്‍ കോച്ചിംഗ് ക്യാമ്പിന്റെ മെയ് മാസത്തെ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. മൂന്നര അടി ഉയരവും 17 വയസു വരെ പ്രായവുമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. പുരുഷ വനിതാ ട്രെയ്നര്‍മാരുടെ നേതൃത്വത്തിലാണ് പരിശീലനം. വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. ഫോണ്‍ – 9961690270.

അധ്യാപക പരിശീലനത്തിന് അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലാ യു.ജി.സി. – ഹ്യൂമണ്‍ റിസോഴ്സ് ഡവലപ്മെന്റ് സെന്റര്‍ 2022-23 അദ്ധ്യയനവര്‍ഷത്തില്‍ നടത്തുന്ന അധ്യാപക പരിശീലനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ഫാക്കല്‍റ്റി ഇന്റക്ഷന്‍ പ്രോഗ്രാമുകള്‍, റിഫ്രഷര്‍ കോഴ്സുകള്‍, ഷോര്‍ട്ട് ടേം കോഴ്സുകള്‍, വര്‍ക്ക് ഷോപ്പുകള്‍, മറ്റു പ്രോഗ്രാമുകള്‍ തുടങ്ങിയവയുടെ വിശദവിവരങ്ങള്‍ എച്ച്.ആര്‍.ഡി.സി. വെബ്സൈറ്റില്‍ (ugchrdc.uoc.ac.in) ലഭ്യമാണ്. ഫോണ്‍ – 0494 2407350, 51

പരീക്ഷകള്‍ റദ്ദാക്കി

2022 മാര്‍ച്ച് 18, 21 തീയതികളില്‍ നടത്തിയ എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്ട്രേഷന്‍ 3, 4 സെമസ്റ്റര്‍ എം.എ. മലയാളത്തിന്റെ സംസ്‌കൃതം 1, 2 പേപ്പര്‍ ഏപ്രില്‍/മെയ് 2021 പരീക്ഷകള്‍ റദ്ദാക്കി. പുനഃപരീക്ഷാ തീയതി പിന്നീട് പ്രസിദ്ധീകരിക്കും.

പരീക്ഷാ അപേക്ഷ

ഒമ്പതാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 29 വരെയും 170 രൂപ പിഴയോടെ മെയ് 4 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

സ്ട്രീം ചെയ്ഞ്ച് വഴി പ്രവേശനം നേടിയ സി.ബി.സി.എസ്.എസ്.-യു.ജി. മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നവംബര്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 27 വരെയും 170 രൂപ പിഴയോടെ 29 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒന്നാം വര്‍ഷ അഫ്സലുല്‍ ഉലമ പ്രിലിമിനറി മെയ് 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ മെയ് 12 വരെയും 170 രൂപ പിഴയോടെ 16 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

 

Share news
error: Content is protected !!
Scroll to Top