കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍: ബി.എഡ്. പ്രവേശനം രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

ബി.എഡ്. പ്രവേശനം രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല 2020-22 വര്‍ഷത്തേക്കുള്ള ബി.എഡ്. പ്രവേശനത്തിന്റെ രണ്ടാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യമായി അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികളില്‍ എസ്.സി./എസ്.ടി./ഒ.ഇ.സി. വിഭാഗത്തില്‍പ്പെട്ടവര്‍ 115 രൂപയും മറ്റുള്ളവര്‍ 480 രൂപയും, നവംബര്‍ 12-ന് വൈകീട്ട് 3 മണിക്കു മുമ്പായി, മാന്റേറ്ററി ഫീസടച്ച് അലോട്ട്മെന്റ് ഉറപ്പാക്കണം. ലഭിച്ച അലോട്ട്മെന്റില്‍ തൃപ്തരായ വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ ഓപ്ഷനുകള്‍ റദ്ദ് ചെയ്യാനുള്ള സൗകര്യം സ്റ്റുഡന്റ്സ് ലോഗിനില്‍ ലഭ്യമാണ്.

ലോഗോ ക്ഷണിക്കുന്നു

കാലിക്കറ്റ് സര്‍വകലാശാല സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നു. ആഘോഷ പരിപാടികള്‍ക്ക് ഉചിതമായ ലോഗോ ക്ഷണിക്കുന്നു. മികച്ച ലോഗോക്ക് സമ്മാനം നല്‍കുന്നതാണ്. ലോഗോ റുവ്യലറൗ@ൗീര.മര.ശി എന്ന ഇ-മെയിലില്‍ അയക്കുക.

ജീവല്‍ പത്രിക 2021 മാര്‍ച്ച് 31 വരെ സമര്‍പ്പിക്കാം

കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ പെന്‍ഷന്‍കാരുടെ ജീവല്‍ പത്രിക, നോണ്‍ എംപ്ലോയ്മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവ സ്വീകരിക്കുന്ന അവസാന തീയതി 2021 മാര്‍ച്ച് 31 വരെ നീട്ടിയിരിക്കുന്നു.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല 2018 പ്രവേശനം അറബിക് സെക്രട്ടേറിയല്‍ പ്രാക്ടീസ് പി.ജി. ഡിപ്ലോമ മാര്‍ച്ച് 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷകള്‍ നവംബര്‍ 23 മുതല്‍ ആരംഭിക്കും.

സി.യു.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.ബി.എ. വൈവാ-വോസീ, സര്‍വകലാശാല കൊമേഴ്സ് ആന്റ് മാനേജ്മെന്റ് പഠന വിഭാഗം, തൃശൂര്‍ ജോണ്‍ മത്തായി സെന്റര്‍, പാലക്കാട് എം.ബി.എ. സെന്റര്‍ എന്നീ കേന്ദ്രങ്ങളില്‍ നവംബര്‍ 16-ന് ആരംഭിക്കും.

ഒക്ടോബര്‍ 27, 30, നവംബര്‍ 2 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച് മാറ്റി വെച്ച, 2012 മുതല്‍ പ്രവേശനം, 2011 സ്‌കീം ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ., എല്‍.എല്‍.ബി. ഓണേഴ്സ്, അഞ്ചാം സെമസ്റ്റര്‍ 2015 സ്‌കീം മൂന്ന് വര്‍ഷ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍, നവംബര്‍ 18, 20, 23 തീയതികളില്‍ നടക്കും.

പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.കോം. ഏപ്രില്‍ 2018 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
error: Content is protected !!
Scroll to Top