കാലിക്കറ്റ് കോര്‍ഫ്ബോള്‍ ടീം സെമിയില്‍
പൂണെയിലെ സാവിത്രി ഭായി ഫുലെ യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന അന്തര്‍ സര്‍വകലാശാല കോര്‍ ഫ്ബോള്‍ മത്സരത്തില്‍ കാലിക്കറ്റ് സര്‍വകലാശാല ടീം സെമി ഫൈനലിലെത്തി. ഗോണ്ട്വാന യൂണിവേഴ്സിറ്റിയെ 16-9 എന്ന സ്‌കോറിനു തോല്‍പ്പിച്ചാണ് കാലിക്കറ്റിന്റെ സെമിപ്രവേശം. ലീഗടിസ്ഥാനത്തിലുള്ള സെമി മത്സരങ്ങളില്‍ മൂന്ന് ടീമുകളെയാണ് കാലിക്കറ്റ് നേരിടുക. പി.ആര്‍. 412/2022
എന്‍.എസ്.എസ്. അവാര്‍ഡ് വിതരണം
കാലിക്കറ്റ് സര്‍വകലാശാലയുടെ 2020-21 വര്‍ഷത്തെ എന്‍.എസ്.എസ്. അവാര്‍ഡ് വിതരണം 22-ന് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിക്കും. ഉച്ചക്ക് 2.30-ന് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സിലാണ് ചടങ്ങ്. എന്‍.എസ്.എസ്. സംസ്ഥാന ഓഫീസര്‍ ഡോ. ആര്‍.എന്‍. അന്‍സര്‍, റീജിണല്‍ ഡയറക്ടര്‍ ശ്രീധര്‍ ഗുരു എന്നിവര്‍ പങ്കെടുക്കും. പ്രോഗ്രാം ഓഫീസര്‍മാര്‍ക്കുള്ള പരിശീലനവും ഇതോടൊപ്പം നടക്കും.
ജൂനിയര്‍ എഞ്ചിനീയര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ സയന്‍സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ സെന്ററില്‍ ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ 28-നകം യോഗ്യതാ രേഖകളുടെ പകര്‍പ്പുകള്‍ തപാലിലോ നേരിട്ടോ സമര്‍പ്പിക്കണം. വിലാസം – രജിസ്ട്രാര്‍, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ. – 673635 യോഗ്യരായവരുടെ പേരും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍ നാഷണല്‍ ഫിനാന്‍സ്, ഹെല്‍ത്ത്‌കെയര്‍ മാനേജ്‌മെന്റ് ജൂലൈ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
വിദൂര വിദ്യാഭ്യാസ വിഭാഗം എം.എ. അവസാനവര്‍ഷ സോഷ്യോളജി, മലയാളം ഏപ്രില്‍ 2020 പരീക്ഷകളുടെയും പ്രീവിയസ്/ഒന്നാം സെമസ്റ്റര്‍ ഫിലോസഫി മെയ് 2020 പരീക്ഷയുടെയും ഒന്നാം സെമസ്റ്റര്‍ പോസ്റ്റ് അഫ്‌സലുല്‍ ഉലമ നവംബര്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.




