ഫാക്കല്‍റ്റി തെരഞ്ഞെടുപ്പ് – അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ ഫാക്കല്‍റ്റി തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക സര്‍വകലാശാലാ ഓഫീസിലും വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചു. നൂറ്റിപ്പത്തൊമ്പത് ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ നിന്നും പത്ത് ഫാക്കല്‍റ്റികളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
കോവിഡ് സ്പെഷ്യല്‍ പരീക്ഷ – പുതുക്കിയ പട്ടിക
മൂന്നാം സെമസ്റ്റര്‍ ബി.ബി.എ. – എല്‍.എല്‍.ബി. (ഓണേഴ്സ്) ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി കോവിഡ് പ്രത്യേക പരീക്ഷക്ക് യോഗ്യരായവരുടെ പുതുക്കിയ പട്ടിക സര്‍വകലാശാലാ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
പരീക്ഷാ അപേക്ഷ
ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി., പുനഃപ്രവേശനം നേടിയവര്‍ക്കും സ്ട്രീം ചെയ്ഞ്ച് ചെയ്തവര്‍ക്കുമുള്ള ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ മാര്‍ച്ച് 8 വരെയും 170 രൂപ പിഴയോടെ 10 വരെയും ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷാ ഫലം
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ട്രാസിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി ജനുവരി 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുന:പരീക്ഷ
രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ പുനഃപരീക്ഷകള്‍ മാര്‍ച്ച് 4-ന് തുടങ്ങും. ഹാജരാകേണ്ടവരുടെ രജിസ്റ്റര്‍ നമ്പറും കോളേജും മറ്റ് വിശദവിവരങ്ങളും സര്‍വകലാശാലാ വെബ്സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ ബി.ടെക്., ആറാം സെമസ്റ്റര്‍ ബി.ആര്‍ക്ക് ഏപ്രില്‍ 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.



