കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;എം.എ. ഉറുദു സ്‌പോട്ട് അഡ്മിഷന്‍

എം.എ. ഉറുദു സ്‌പോട്ട് അഡ്മിഷന്‍

കാലിക്കറ്റ് സര്‍വകലാശാലാ ഉറുദു പഠനവിഭാഗത്തില്‍ എം.എ. ഉറുദുവിന് ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഫെബ്രുവരി 4-ന് രാവിലെ 10.15-ന് പഠനവിഭാഗം ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് വിദ്യാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം.

പരീക്ഷാ അപേക്ഷ

അഫ്‌സലുല്‍ ഉലമ പ്രിലിമിനറി രണ്ടാം വര്‍ഷ മാര്‍ച്ച് 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഫെബ്രുവരി 15 വരെയും 170 രൂപ പിഴയോടെ 17 വരെയും ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍ നാഷണല്‍ ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ജനുവരി 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഫെബ്രുവരി 10 വരെയും 170 രൂപ പിഴയോടെ 14 വരെയും ഫീസടച്ച് 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ

യു.ജി. അഞ്ചാം സെമസ്റ്റര്‍ ഓപ്പണ്‍ കോഴ്‌സ് നവംബര്‍ 2021 റഗുലര്‍ പരീക്ഷകള്‍ ഫെബ്രുവരി 5-ന് തുടങ്ങും.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ബിസിനസ് എക്കണോമിക്‌സ് നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 11 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

എം.എസ് സി. മൂന്നാം സെമസ്റ്റര്‍ അപ്ലൈഡ് ജിയോളജി നവംബര്‍ 2020 പരീക്ഷയുടെയും കമ്പ്യൂട്ടര്‍ സയന്‍സ് നാലാം സെമസ്റ്റര്‍  ഏപ്രില്‍ 2021 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
error: Content is protected !!
Scroll to Top