Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;ബി.എഡ്. കേന്ദ്രത്തില്‍ അധ്യാപക ഒഴിവ്

HIGHLIGHTS : കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി 2021-22 അധ്യയനവര്‍ഷത്തെ കോളേജ് വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ ചര്‍ച്ച ചെയ...

കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ്

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി 2021-22 അധ്യയനവര്‍ഷത്തെ കോളേജ് വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുടെ യോഗം 24-ന് ഉച്ചക്ക് 2.30-ന് ഓണ്‍ലൈനായി ചേരും. ഓരോ വിദ്യാര്‍ഥി സംഘടനയില്‍ നിന്ന് ഒരാള്‍ വീതം പങ്കെടുക്കണമെന്ന് വിദ്യാര്‍ഥി ക്ഷേമവിഭാഗം ഓഫീസ് അറിയിച്ചു. യോഗത്തിന്റെ ലിങ്ക് പ്രതിനിധികള്‍ക്ക് ലഭ്യമാക്കും.

sameeksha-malabarinews

ബി.എഡ്. കേന്ദ്രത്തില്‍ അധ്യാപക ഒഴിവ്

മഞ്ചേരിയിലുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ അധ്യാപക പരിശീലന കേന്ദ്രത്തില്‍ അസി. പ്രൊഫ. (മാത്സ്) ഒഴിവിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫെബ്രുവരി മൂന്നിന് 10.30-ന് മഞ്ചേരി ചെരണിയിലുള്ള ഓഫീസിലാണ് അഭിമുഖം. 55 ശതമാനത്തില്‍ കുറയാത്ത പി.ജി. മാത്സ്, എം.എഡ്. എന്നിവയാണ് യോഗ്യത. നെറ്റ് അഭികാമ്യം. ഫോണ്‍: 9447120120.

അസി. പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലയില്‍ പുതുതായി തുടങ്ങിയ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളിലേക്ക് (ബയോ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, ഡെവലപ്മെന്റല്‍ ഇക്കണോമിക്സ്) ഹിന്ദി, അറബിക് വിഷയങ്ങളില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസി. പ്രൊഫസര്‍മാരെ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഒഴിവുകളുടെ വിവരങ്ങളും സമയക്രമവും സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ രേഖകളും വയസ്സും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.

അഞ്ചാം സെമസ്റ്റര്‍ പരീക്ഷാ തീയതി മാറ്റി

27-ന് തുടങ്ങാനിരുന്ന അഞ്ചാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ മാറ്റി. ബി.എസ് സി. പരീക്ഷകള്‍ 31-നാണ് തുടങ്ങുക. സമയം ഉച്ചക്ക് രണ്ട് മണി. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍. ബി.എ., ബി.കോം., ബി.ബി.എ. പരീക്ഷകളുടെ ടൈം ടേബിള്‍ പിന്നീട് പ്രഖ്യാപിക്കും.

എം.എസ് സി. യോഗ പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്‍ഡ് യോഗ തെറാപ്പി നവംബര്‍ 2020 പരീക്ഷ ഫെബ്രുവരി മൂന്നിനും രണ്ടാം സെമസ്റ്റര്‍ ജൂണ്‍ 2020 പരീക്ഷ ഫെബ്രുവരി രണ്ടിനും തുടങ്ങും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!