
ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡിസംബര്‍31 സര്‍വകലാശാലയില്‍
കാലിക്കറ്റ് സര്‍വകലാശാലയിലെ ആധുനിക പരീക്ഷാഭവന്റെയും (സെന്റര്‍ ഫോര്‍ എക്സാമിനേഷന്‍ ഓട്ടോമേഷന്‍ ആന്‍ഡ് മാനേജ്മെന്റ്) കായിക പഠനവകുപ്പിന്റെയും കെട്ടിടങ്ങളുടെ ശിലാസ്ഥാപനം 31-ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിക്കും. രാവിലെ 10 മണിക്ക് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്സിലാണ് പരിപാടി. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, പി. അബ്ദുള്‍ ഹമീദ് എം.എല്‍.എ., സിന്‍ഡിക്കേറ്റംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉത്തരക്കടലാസുകളുടെ ശാസ്ത്രീയമായ സൂക്ഷിപ്പ്, പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, പഠനബോര്‍ഡ് യോഗങ്ങള്‍ എന്നിവയ്ക്കെല്ലാം സൗകര്യമൊരുക്കുന്ന കെട്ടിടം ഇപ്പോഴത്തെ പരീക്ഷാഭവന്റെ പിറകിലായാണ് നിര്‍മിക്കുന്നത്. 10.9 കോടി രൂപ ചെലവു വരുന്ന പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ്. സര്‍വകലാശാലാ സ്റ്റേഡിയത്തിന് അഭിമുഖമായി 5.35 കോടി രൂപ ചെലവിലാണ് കായിക വകുപ്പിന് പുതിയ കെട്ടിടമൊരുങ്ങുന്നത്. ഓഫീസും ക്ലാസ് മുറികളും വി.ഐ.പി. ഗാലറിയുമെല്ലാം ഉള്‍പ്പെടുന്നതാണ് നിര്‍മിതി. സര്‍വകലാശാലാ പ്രോ ചാന്‍സലര്‍ കൂടിയായ ഡോ. ആര്‍. ബിന്ദുവിനെ ചടങ്ങില്‍ ആദരിക്കും.
ഗാന്ധിചെയര്‍ പുരസ്‌കാരദാനം നാളെ (ഡിസംബര്‍ 31)
കാലിക്കറ്റ് സര്‍വകലാശാലാ ഗാന്ധിചെയറിന്റെ ‘ഗാന്ധിചെയര്‍ അവാര്‍ഡ് 2020’ 31-ന് ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ. ആര്‍. ബിന്ദു മേപ്പയൂര്‍ ജി.വി.എച്ച്.എസ്.എസ്സിന് സമ്മാനിക്കും. ഉച്ചക്ക് 2 മണിക്ക് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സിലാണ് ചടങ്ങ്. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അന്‍വര്‍ ഷമീമിന്റെ നേതൃത്വത്തിലുള്ള സംഘം പുരസ്‌കാരം ഏറ്റുവാങ്ങും. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ.ജയരാജ് അദ്ധ്യക്ഷത വഹിക്കും. ഗാന്ധിജിയുടെ ആത്മകഥയുടെ പ്രതികള്‍ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ക്ക് സിണ്ടിക്കേറ്റ് അംഗങ്ങള്‍ കൈമാറും.
പരീക്ഷ
വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ കേരളത്തിനു പുറത്തും വിദേശത്തുമുള്ള സെന്ററുകളിലെ എം.ബി.എ. ഒന്നാം സെമസ്റ്റര്‍ ജൂലൈ 2017 സപ്ലിമെന്ററി പരീക്ഷകള്‍ ജനുവരി 21-നും രണ്ടാം സെമസ്റ്റര്‍ ജനുവരി 2018 സപ്ലിമെന്ററി പരീക്ഷകള്‍ ജനുവരി 22-നും തുടങ്ങും.
സര്‍വകലാശാലാ പഠനവിഭാഗത്തിലെ രണ്ടാം സെമസ്റ്റര്‍ എം.എ. ഫോക്ക്‌ലോര്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ജനുവരി 7-ന് തുടങ്ങും.
ഹാള്‍ടിക്കറ്റ്
ജനുവരി 5-ന് തുടങ്ങുന്ന രണ്ടാംവര്‍ഷ അദീബി ഫാസില്‍ പ്രിലിമിനറി ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍.




