പി.ജി. പ്രവേശനം ഒന്നാം അലോട്ട്മെന്റ്
2021-22 അദ്ധ്യയനവര്‍ഷത്തെ പി.ജി. പ്രവേശനം ഒന്നാം അലോട്ട്മെന്റ് പ്രവേശന വിഭാഗത്തിന്റെ വെബ്സൈറ്റില്‍ (https://admission.uoc.ac.in) പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗക്കാര്‍ 115 രൂപയും ജനറല്‍ വിഭാഗക്കാര്‍ 480 രൂപയും 18-ന് വൈകീട്ട് 5 മണിക്കു മുമ്പായി മാന്റേറ്ററി ഫീസടച്ച് അലോട്ട്മെന്റ് ഉറപ്പു വരുത്തണം. സമയപരിധിക്കുള്ളില്‍ മാന്റേറ്ററി ഫീസടയ്ക്കാത്തവര്‍ അലോട്ട്മെന്റ് പ്രക്രിയയില്‍ നിന്ന് പുറത്താകുന്നതാണ്. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ ഹയര്‍ ഓപ്ഷനുകള്‍ നിര്‍ബന്ധമായും റദ്ദാക്കേണ്ടതാണ്. അല്ലാത്തപക്ഷം തുടര്‍ അലോട്ട്മെന്റില്‍ പരിഗണിക്കപ്പെട്ടാല്‍ നിര്‍ബന്ധമായും സ്വീകരിക്കേണ്ടതും നിലവിലുള്ളത് നഷ്ടപ്പെടുന്നതുമാണ്. ഹയര്‍ ഓപ്ഷന്‍ റദ്ദാക്കുന്നവര്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് സൂക്ഷിക്കേണ്ടതാണ്. രണ്ടാം അലോട്ട്മെന്റിനു ശേഷം മാത്രമേ കോളേജുകളില്‍ പ്രവേശനമെടുക്കേണ്ടതുള്ളൂ.
അനുശോചിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷാഭവന്‍ ജീവനക്കാരന്‍ എ. ശ്രീജിത്തിന്റെ അകാല നിര്യാണത്തില്‍ സര്‍വകലാശാലാ സമൂഹം അനുശോചിച്ചു. യോഗത്തില്‍ വൈസ് ചാന്‍സിലര്‍ ഡോ.എം.കെ. ജയരാജ് അദ്ധ്യക്ഷനായി. പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍, വിവിധ സംഘടനാ നേതാക്കളായ സി. പരമേശ്വരന്‍, കെ.എഫ്. മനോജ്, വി.പി. മുഹമ്മദ് ഇസ്മയില്‍, ടി.എന്‍. ശ്രീശാന്ത് എന്നിവര്‍ സംസാരിച്ചു.
വാക്ക്-ഇന്‍-ഇന്റര്‍വ്യു
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ പ്രിന്റിംഗ് ടെക്നോളജി വകുപ്പില്‍ ഒഴിവുള്ള ലക്ചറര്‍ തസ്തികയിലേക്കും ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വകുപ്പുകളിലെ ഇന്‍സ്ട്രക്ടര്‍ തസ്തികകളിലേക്കും ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി 24, 25 തീയതികളില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. വിശദവിവരങ്ങള്‍ക്ക് www.cuiet.info
പരീക്ഷാ അപേക്ഷ
ആറാം സെമസ്റ്റര്‍ മൂന്ന് വര്‍ഷ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും ഏഴാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്സ്) ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും പത്താം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴ കൂടാതെ 25 വരെയും 170 രൂപ പിഴയോടെ 27 വരെയും ഫീസടച്ച് 29 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
ഒന്നാം സെമസ്റ്റര്‍ എം.ഫില്‍. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും, ഒക്ടോബര്‍ 2020 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 24 വരെയും 170 രൂപ പിഴയോടെ 26 വരെയും ഫീസടച്ച് 27 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
സര്‍വകലാശാലാ പഠന വിഭാഗങ്ങളിലെ സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് 170 രൂപ പിഴയോടെ 17 വരെ ഫീസടച്ച് 19 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷാ ഫലം
ഒന്നാം വര്‍ഷ ബി.എഫ്.എ., ബി.എഫ്.എ. ഇന്‍ ആര്‍ട്ട് ഹിസ്റ്ററി ആന്റ് വിഷ്വല്‍ സ്റ്റഡീസ് ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 26 വരെ അപേക്ഷിക്കാം.
ഫാബ്രിക് പെയ്ന്റിംഗില്‍ സൗജന്യ പരിശീലനം
കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പ് ഫാബ്രിക് പെയ്ന്റിംഗ് ആന്റ് സാരി ഡിസൈനിംഗില്‍ സൗജന്യ പരിശീലനം നല്‍കുന്നു. 22-ന് തുടങ്ങുന്ന പരിശീലനത്തിന് താല്‍പര്യമുള്ളവര്‍ സെന്ററില്‍ നേരിട്ട് വന്ന് പേര് രജിസ്റ്റര്‍ ചെയ്യണം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രവേശനം ലഭിക്കും. പരിശീലനം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. പരിശീലനത്തിനാവശ്യമായ സാമഗ്രികളുടെ ചെലവ് സ്വയം വഹിക്കണം. ഫോണ്‍ 9846149276, 8547684683.




