Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;ബിരുദപ്രവേശനം രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

HIGHLIGHTS : ബിരുദപ്രവേശനം രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു 2021-22 വര്‍ഷത്തെ ബിരുദപ്രവേശനം രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച ...

ബിരുദപ്രവേശനം രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

2021-22 വര്‍ഷത്തെ ബിരുദപ്രവേശനം രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച എസ്.സി., എസ്.ടി. വിഭാഗത്തില്‍പ്പെട്ടവര്‍ 115 രൂപയും മറ്റുള്ളവര്‍ 480 രൂപയും 17-ന് 5 മണിക്കകം മാന്റേറ്ററി ഫീസ് അടച്ച് കോളേജില്‍ റിപ്പോര്‍ട്ട് ചെയ്ത് അലോട്ട്‌മെന്റ് ഉറപ്പാക്കണം. ഒന്നും രണ്ടും അലോട്ട്‌മെന്റ് ലഭിച്ച് മാന്റേറ്ററി ഫീസടച്ചവര്‍ നിര്‍ബന്ധമായും സ്ഥിരം/താല്‍ക്കാലിക പ്രവേശനം നേടേണ്ടതാണ്. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ ഹയര്‍ഓപ്ഷന്‍ റദ്ദാക്കണം. നിലനിര്‍ത്തുന്ന പക്ഷം പിന്നീട് വരുന്ന അലോട്ട്‌മെന്റ് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതും നിലവിലുള്ളഅലോട്ട്‌മെന്റ് നഷ്ടപ്പെടുന്നതുമാണ്. താല്‍ക്കാലിക പ്രവേശനം നേടുന്നവര്‍ കോളേജുകളില്‍ ഫീസടയ്‌ക്കേണ്ടതില്ല. അപേക്ഷയില്‍ തിരുത്തലിന് 15 മുതല്‍ 16-ന് വൈകീട്ട് 5 മണി വരെ അവസരമുണ്ട്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (admission.uoc.ac.in)

sameeksha-malabarinews

ഹയര്‍ എഡ്യുക്കേഷന്‍ ഡീന്‍ (ലക്ഷദ്വീപ്) അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ ഹയര്‍ എഡ്യുക്കേഷന്‍ ഡീന്‍ (ലക്ഷദ്വീപ്) തസ്തികയിലേക്ക് കരാര്‍ നിയമനത്തിനായി പാനല്‍ തയ്യാറാക്കുന്നതിന് യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി സപ്തംബര്‍ 25 ആണ്. 55 ശതമനം മാര്‍ക്കില്‍ കുറയാത്ത പി.ജി.യോ തത്തുല്യയോഗ്യതയോടൊപ്പം, 15 വര്‍ഷത്തെ ലക്ചറര്‍, സീനിയര്‍ സ്‌കെയില്‍ ലക്ചറര്‍ തത്തുല്യയോഗ്യതയും അല്ലെങ്കില്‍ 8 വര്‍ഷത്തെ റീഡര്‍/തത്തുല്യ യോഗ്യതയും എഡ്യുക്കേഷന്‍ അഡ്മിനിസ്‌ട്രേഷനില്‍ 5 വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. മുഴുവന്‍ സമയവും കവറത്തിയില്‍ ക്യാമ്പ് ചെയ്യണം. 85470 രൂപയാണ് പ്രതിമാസ ശമ്പളം. പ്രായപരിധി 65 വയസ്. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

സോപ്പ്, സോപ്പ്‌പൊടി നിര്‍മാണ സൗജന്യ പരിശീലനം

കാലിക്കറ്റ് സര്‍വകലാശാല ലൈഫ്‌ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സോപ്പ്, സോപ്പുപൊടി നിര്‍മാണത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. സപ്തംബര്‍ 20-ന് ആരംഭിക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നേരിട്ട് വന്ന് പേര് രജിസ്റ്റര്‍ ചെയ്യണം. ഒരു ഡോസെങ്കിലും വാക്‌സിനെടുത്തവര്‍ക്കേ പ്രവേശനം നല്‍കുകയുള്ളൂ. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 പേര്‍ക്കാണ് പ്രവേശനം നല്‍കുക. പരിശീലനത്തിനാവശ്യമായ സാമഗ്രികളുടെ ചെലവ് അപേക്ഷകന്‍ വഹിക്കണം. ഫോണ്‍ : 9846149276, 8547684683

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

2009 സ്‌കീം, 2009, 2010, 2011 പ്രവേശനം ഒന്നു മുതല്‍ എട്ടു വരെ സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. വിദ്യാര്‍ത്ഥികളില്‍ എല്ലാ ചാന്‍സുകളും നഷ്ടപ്പെട്ടവര്‍ക്കായി സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്റി പരീക്ഷ നടത്തുന്നു. ഒക്‌ടോബര്‍ 13 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും ചലാന്‍ രശീതും സഹിതം ഒക്‌ടോബര്‍ 18-ന് വൈകീട്ട് 5 മണിക്ക് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍, സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷാ യൂണിറ്റ്, പരീക്ഷാ ഭവന്‍, കാലിക്കറ്റ് സര്‍വകലാശാല എന്ന വിലാസത്തില്‍ ലഭ്യമാക്കണം. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപയാണ്. അഞ്ച് പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്നു വരുന്ന ഓരോ പേപ്പറിനും 1000 രൂപയുമാണ് പരീക്ഷാ ഫീസ്. പരീക്ഷാ തീയതിയും സെന്ററുകളും പിന്നീട് അറിയിക്കും.

റഗുലര്‍, പ്രൈവറ്റ്, എസ്.ഡി.ഇ. വാര്‍ഷിക സ്‌കീമില്‍ 1995-ലോ അതിനു ശേഷമോ കോഴ്‌സ് പൂര്‍ത്തീകരിച്ച് ഒന്ന്, രണ്ട് വര്‍ഷ ബിരുദ പരീക്ഷകളുടെ എല്ലാ ചാന്‍സുകളും നഷ്ടപ്പെട്ടവര്‍ക്കായി സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍, സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. 15 മുതല്‍ ലഭ്യമാകുന്ന രജിസ്‌ട്രേഷന്‍ ലിങ്ക് വഴി ഒക്‌ടോബര്‍ 20-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. ന്യൂമറിക്കല്‍ രജിസ്റ്റര്‍ നമ്പര്‍ ഉള്ളവര്‍ തപാല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും ചലാന്‍ രശീതും സഹിതം ഒക്‌ടോബര്‍ 23-ന് വൈകീട്ട് 5 മണിക്ക് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍, സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷാ യൂണിറ്റ്, പരീക്ഷാ ഭവന്‍, കാലിക്കറ്റ് സര്‍വകലാശാല എന്ന വിലാസത്തില്‍ ലഭ്യമാക്കണം. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപയാണ്. അഞ്ച് പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്നു വരുന്ന ഓരോ പേപ്പറിനും 1000 രൂപയുമാണ് പരീക്ഷാ ഫീസ്. പരീക്ഷാ തീയതിയും സെന്ററുകളും പിന്നീട് അറിയിക്കും.

സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ

നോണ്‍ സി.യു.സി.എസ്.എസ്. 2003 മുതല്‍ 2009 വരെ പ്രവേശനം, സി.സി.എസ്.എസ്. 2008 പ്രവേശനം ഒന്നു മുതല്‍ നാല് വരെ സെമസ്റ്റര്‍ എം.എസ് സി. ഫിസിക്‌സ് വിദ്യാര്‍ത്ഥികളില്‍ എല്ലാ ചാന്‍സുകളും നഷ്ടപ്പെട്ടവര്‍ക്കായി ഏപ്രില്‍ 2018 സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ ഒക്‌ടോബര്‍ 4-ന് തുടങ്ങും. ഹാള്‍ടിക്കറ്റ് വിതരണം 27-ന് തുടങ്ങും.

പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

ഒന്നാം സെമസ്റ്റര്‍ ബി.പി.എഡ്. റഗുലര്‍ നവംബര്‍ 2019 സ്‌പെഷ്യല്‍ പരീക്ഷയുടെ കേന്ദ്രം കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ നിന്നും ക്രൈസ്റ്റ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജിലേക്ക് മാറ്റി.

പരീക്ഷ

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.കോം. വൊക്കേഷണല്‍, ബി.എ., ബി.എസ്.ഡബ്ല്യു. 2016, 2018 പ്രവേശനം ഏപ്രില്‍ 2021 സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകളും 2015 മുതല്‍ 2018 വരെ പ്രവേശനം ഏപ്രില്‍ 2020 കോവിഡ് സ്‌പെഷ്യല്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും പുതുക്കിയ ടൈംടേബിള്‍ പ്രകാരം 23-ന് തുടങ്ങും.

കോവിഡ് പ്രത്യേക പരീക്ഷ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

അഫിലിയേറ്റഡ് കോളേജുകള്‍, എസ്.ഡി.ഇ. പ്രവൈറ്റ് സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2020 കോവിഡ് സ്‌പെഷ്യല്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് യോഗ്യരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

സി.യു,സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.സി.എ. (ലാറ്ററല്‍ എന്‍ട്രി) ഡിസംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!