പരീക്ഷ
2011 സ്‌കീം, 2012 മുതല്‍ പ്രവേശനം അഞ്ചാം സെമസ്റ്റര്‍ ബി.ബി.എ., എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 28, 30 തീയതികളില്‍ നടക്കും.
2019 പ്രവേശനം റഗുലര്‍, പ്രൈവറ്റ് രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ മാര്‍ച്ച് 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 22, 23 തീയതികളില്‍ നടക്കും. 2016, 2017, 2018 പ്രവേശനം 2016 സിലബസ് രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ മാര്‍ച്ച് 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 22-ന് നടക്കും.
പരീക്ഷകള്‍ മാറ്റി
കാലിക്കറ്റ് സര്‍വകലാശാല 21-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ സമയക്രമം വെബ്‌സൈറ്റില്‍ ലഭ്യമാണ്.




