പുനര്‍മൂല്യനിര്‍ണയ ഫലം
ആറാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, ബാച്ചിലര്‍ ഓഫ് ലോ ഒന്നാം സെമസ്റ്റര്‍ എം.എ. മള്‍ട്ടി മീഡിയ, എക്കണോമിക്‌സ് എന്നീ കോഴ്‌സുകളുടെ നവംബര്‍ 2019 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പി.എച്ച്.ഡി. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാല 2021 അദ്ധ്യയന വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശനവുമായി ബന്ധപ്പെട്ട് പുതുക്കിയ വിജ്ഞാപനം പുറപ്പെടുവിച്ചു. മുന്‍വിജ്ഞാപനത്തിനു പുറമെ മാസ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം, ജ്യോഗ്രഫി, തമിഴ്, കമ്പ്യൂട്ടര്‍ സയന്‍സ്, സോഷ്യല്‍ വര്‍ക്ക്, ഇസ്ലാമിക് ഹിസ്റ്ററി എന്നീ വിഷയങ്ങളിലും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പി.ജി., എം.ഫില്‍. ഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ 30-ന് മുമ്പായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ് സൈറ്റ് സന്ദര്‍ശിക്കുക.




