കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

പി.എച്ച്.ഡി. പ്രവേശനം വിജ്ഞാപനം പുറപ്പെടുവിച്ചു

കാലിക്കറ്റ് സര്‍വകലാശാല 2021 അദ്ധ്യയന വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. മെയ് 10-ന് മുമ്പായി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ജനറല്‍ വിഭാഗത്തിന് 610 രൂപയും എസ്.സി./എസ്.ടി. വിഭാഗങ്ങള്‍ക്ക് 250 രൂപയുമാണ് അപേക്ഷാഫീസ്. പി.എച്ച്.ഡി. റഗുലേഷന്‍, ഒഴിവുകള്‍, പ്രവേശന പരീക്ഷയെ സംബന്ധിച്ച വിവരങ്ങള്‍ എന്നിവക്ക് സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0494 2407016, 2407017

പരീക്ഷ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ സി.യു.സി.എസ്.എസ്.-പി.ജി. 2017, 2018 പ്രവേശനം ഒന്നാം സെമസ്റ്റര്‍ ബിരുദാനന്തരബിരുദ കോഴ്സുകളുടെ നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ മെയ് 3 വരേയും 170 രൂപ പിഴയോടെ 5 വരെയും ഫീസടച്ച് 7 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ 2016 സ്‌കീം, 2016 മുതല്‍ പ്രവേശനം സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍നാഷണല്‍ ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് ജനുവരി 2021 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 28 വരേയും 170 രൂപ പിഴയോടെ 30 വരേയും ഫീസടച്ച് മെയ് 3 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

 

Share news
error: Content is protected !!
Scroll to Top