Section

malabari-logo-mobile

ബിരുദ പ്രവേശനം: വിവരങ്ങള്‍ സ്വയം തിരുത്താനും കോളേജ് ഓപ്ഷനുകള്‍ കൂട്ടിചേര്‍ക്കാനും അവസരം

HIGHLIGHTS : കാലിക്കറ്റ് സര്‍വകലാശാലാ ബിരുദ പ്രവേശനത്തിനോടനുബന്ധിച്ച് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയില്‍ പ്ലസ് ടു രജിസ്റ...

കാലിക്കറ്റ് സര്‍വകലാശാലാ ബിരുദ പ്രവേശനത്തിനോടനുബന്ധിച്ച് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയില്‍ പ്ലസ് ടു രജിസ്റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഒഴികെ എല്ലാ വിവരങ്ങളും സ്വയം തിരുത്തല്‍ വരുത്തുന്നതിനും പുതിയ കോളേജ് ഓപ്ഷനുകള്‍ കൂട്ടി ചേര്‍ക്കുന്നതിനുമുള്ള സൗകര്യം രജിസ്ട്രേഷന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്. തിരുത്തല്‍ വരുത്തുന്നതിനും പുതിയ കോളേജ് ഓപ്ഷനുകള്‍ കൂട്ടി ചേര്‍ക്കുന്നതിനുമായി Student Login -ല്‍ CAP ID, Security Key എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യേണ്ടതും എഡിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യേണ്ടതുമാണ്. വ്യക്തിഗത വിവരങ്ങള്‍, യോഗ്യത, കോളേജ് എന്നിവ ആവശ്യമായ രീതിയില്‍ എഡിറ്റ് ചെയ്യാവുന്നതാണ്. എഡിറ്റിങ് പൂര്‍ത്തീകരിച്ചതിനു ശേഷം Final submit & pay ബട്ടണ്‍ ക്ലിക്ക് ചെയ്ത് അന്തിമ സമര്‍പ്പണം നടത്തേണ്ടതും അപേക്ഷയുടെ പ്രിന്റൗട്ട് നിര്‍ബന്ധമായി എടുത്ത് സൂക്ഷിക്കേണ്ടതുമാണ്.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് 20 ഓപ്ഷനുകള്‍ നല്‍കാവുന്നതാണ്. എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വോട്ട സീറ്റുകളിലേക്ക് സര്‍വകലാശാല ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പ്രകാരം അപേക്ഷിച്ച വിദ്യാര്‍ത്ഥികളില്‍ നിന്നും റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചാണ് പ്രവേശനം നടത്തുന്നത്. ആയതിനാല്‍ കമ്മ്യൂണിറ്റി ക്വോട്ട സീറ്റുകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന അതത് കമ്മ്യൂണിറ്റിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ കമ്മ്യൂണിറ്റി ക്വോട്ടയ്ക്ക് വേണ്ടി അപേക്ഷിക്കുന്നു എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുകയും നേരത്തെ തെരെഞ്ഞെടുത്ത 20 ഓപ്ഷനുകള്‍ക്ക് പുറമെ യോഗ്യതയ്ക്കനുസരിച്ച് 5 ഓപ്ഷനുകള്‍ നല്‍കേണ്ടതുമാണ്.

sameeksha-malabarinews

നിലവില്‍ സര്‍വകലാശാലയിലേക്ക് ഇമെയില്‍ മുഖേനയോ നോഡല്‍ ഓഫീസര്‍മാര്‍ മുഖേനയോ പ്ലസ് ടു രജിസ്റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഒഴികെ തിരുത്തുന്നതിനായി അപേക്ഷിച്ചവര്‍ പ്രസ്തുത സൗകര്യം ഉപയോഗപ്പെടുത്തി തിരുത്തലുകള്‍ വരുത്തി അപേക്ഷ പൂര്‍ത്തീകരിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്കായി http://cuonline.ac.in/ug/ എന്ന വെബ് പേജ് സന്ദര്‍ശിക്കുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!