Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

HIGHLIGHTS : calicut university news കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

സീറ്റ് വര്‍ധനവിന് കോളേജുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകള്‍, അറബിക്/ഓറിയന്റല്‍ ടൈറ്റില്‍ കോളേജുകള്‍ എന്നിവയില്‍ നടത്തുന്ന വിവിധ കോഴ്സുകള്‍ക്ക് (201819 അധ്യയന വര്‍ഷത്തിലോ അതിന് മുമ്പോ അധ്യയനം തുടങ്ങിയ കോഴ്സുകള്‍ക്ക്) 2020-21 അധ്യയന വര്‍ഷത്തേക്ക് താല്‍ക്കാലിക സീറ്റ് വര്‍ധനവിന് (മാര്‍ജിനല്‍ ഇന്‍ക്രീസ്) പരിഗണിക്കുന്നതിന് നിശ്ചിത മാതൃകയില്‍ അപേക്ഷകള്‍ വീണ്ടും ക്ഷണിച്ചു.
സ്വാശ്രയ മേഖലയില്‍ നടത്തുന്ന ഒരു കോഴ്സിന് 3,000 രൂപയാണ് അപേക്ഷാ ഫീസ്. സ്‌കാന്‍ ചെയ്ത അപേക്ഷയുടെ പകര്‍പ്പ് cucdcm@gmail.com എന്ന ഇ-മെയിലില്‍ ആഗസ്റ്റ് ഏഴ് വരെ സ്വീകരിക്കും. അപേക്ഷയുടെ മാതൃകക്കും വിവരങ്ങള്‍ക്കും സര്‍വകലാശാലാ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

sameeksha-malabarinews

പ്രോഗ്രാമര്‍ കരാര്‍ നിയമനം: സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യണം

കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രോഗ്രാമര്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനക്കായി യോഗ്യതകള്‍ തെളിയിക്കുന്ന സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ രൗൃലരറീര@ൌീര.മര.ശി എന്ന ഇ-മെയിലില്‍ പി.ഡി.എഫ് ഫോര്‍മാറ്റില്‍ ആഗസ്റ്റ് രണ്ടിനകം അപ്ലോഡ് ചെയ്യണം. യോഗ്യരായവരുടെ പേരും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും www.uoc.ac.in വെബ്സൈറ്റില്‍.

അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ ഗസ്റ്റ് ഹൗസിലേക്കും ഹെല്‍ത്ത് സെന്ററിലേക്കും 2020-22 വര്‍ഷത്തേക്ക് ലോണ്‍ട്രി വര്‍ക്ക് ചെയ്ത് നല്‍കാന്‍ താല്‍പ്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തിയതി ആഗസ്റ്റ് പത്ത്. 115 രൂപ ചലാന്‍ ഹാജരാക്കിയാല്‍ അപേക്ഷാ ഫോം പി.എല്‍.ഡി വിഭാഗത്തില്‍ നിന്ന് ലഭിക്കും. വിവരങ്ങള്‍ www.uoc.ac.in വെബ്സൈറ്റില്‍.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല 2019 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ ഇംഗ്ലീഷ് (2017 പ്രവേശനം) പരീക്ഷാഫലം വെബ്സൈറ്റില്‍.

എം.പി.എഡ് പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എം.പി.എഡ് ഏപ്രില്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!