കാലിക്കറ്റ് സര്‍വകലാശാല; ഫോറന്‍സിക്‌സ് വകുപ്പില്‍ അന്താരാഷ്ട്ര ശില്പശാല

HIGHLIGHTS : Calicut University; International Workshop in the Department of Forensics

ഫോറന്‍സിക്‌സ് വകുപ്പില്‍ അന്താരാഷ്ട്ര ശില്പശാല

ആധുനിക നിയമപരിപാലനത്തിന്റെ വെല്ലുവിളികളും പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള ശാസ്ത്രീയ മാര്‍ഗങ്ങളും വിശദമായി വിലയിരുത്തുന്നതിനായി കാലിക്കറ്റ് സര്‍വകലാശാലയുടെ ഫോറന്‍സിക് സയന്‍സ് വകുപ്പും കേരള പോലീസ് അക്കാദമിയും ചേര്‍ന്ന് അന്തര്‍ദേശീയ ശില്പശാല സംഘടിപ്പിച്ചു. രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. പഠനവകുപ്പ് മേധാവി ഡോ. ഇ. ശ്രീകുമാരന്‍ അധ്യക്ഷത വഹിച്ചു. കേരള പോലീസ് അക്കാദമി ഡയറക്ടര്‍ ഐ.ജി. കെ. സേതുരാമന്‍ മുഖ്യ പ്രഭാഷണം നടത്തി.

അമേരിക്കന്‍ മിലിട്ടറി യൂണിവേഴ്‌സിറ്റിയിലെ സെക്യൂരിറ്റി ആന്‍ഡ് ഗ്ലോബല്‍ സ്റ്റഡീസ് വിഭാഗം ചെയര്‍മാനും പ്രൊഫസറുമായ ഡോ. ചാള്‍സ് റൂസോയും അസോ. പ്രൊഫസര്‍ ഡോ. ജാരോഡ് സാഡുല്‍കിയും പ്രധാന സെഷനുകള്‍ കൈകാര്യം ചെയ്തു.
മൈസൂര്‍ ജെ.എസ്.എസ്. മെഡിക്കല്‍ കോളേജിലെ ക്രിമിനോളജി ആന്റ് ഫോറന്‍സിക് മെഡിസിന്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജി.ബി. അരവിന്ദ് ക്രൈം ഇന്‍വെസ്റ്റിഗേഷനിലെ ശാസ്ത്രീയ മുന്നേറ്റങ്ങളെക്കുറിച്ചും പ്രതിരോധ ഫോറന്‍സിക്സിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. എന്‍.ഐ.ടി. കാലിക്കറ്റ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഹിരണ്‍ വി. നാഥ് സൈബര്‍ സുരക്ഷ, ഡിജിറ്റല്‍ ഇന്‍വെസ്റ്റിഗേഷന്‍ റെഡിനസ്, പൊതുസുരക്ഷയില്‍ സാങ്കേതിക വിദ്യയുടെ പങ്ക് എന്നിവയെക്കുറിച്ചും പ്രഭാഷണം നടത്തി. ഡോ. ജിമില്‍ ജോര്‍ജ്, എസ്.പിമാരായ പി.എ. മുഹമ്മദ് ആരിഫ്, കെ.കെ. മൊയ്തീന്‍കുട്ടി, പോലീസ് അക്കാദമി ഫോറന്‍സിക് സയന്‍സ് മേധാവി ജോയിന്റ് ഡയറക്ടര്‍ അബ്ദുല്‍ റസാഖ്, കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ ഡോ.  ശിവപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രൊഫ. എം.എം. ഉമ്മന്‍ ഫൗണ്ടേഷന്‍ ഡേ 15-ന്

കാലിക്കറ്റ് സര്‍വകലാശാലാ സാമ്പത്തികശാസ്ത്ര പഠനവിഭാഗം തൃശ്ശൂര്‍ അരണാട്ടുകരയിലെ ഡോ. ജോണ്‍ മത്തായി സെന്ററില്‍ പ്രൊഫ. എം.എ. ഉമ്മന്‍ ഫൗണ്ടേഷന്‍ ഡേ സംഘടിപ്പിക്കുന്നു. 15-ന് രാവിലെ 10.30ന് പഠനവകുപ്പ് സെമിനാര്‍ ഹാളില്‍ നടക്കുന്ന പരിപാടി വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഏഴാം ഫിനാന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ പ്രൊഫ. കെ. ഹരിലാല്‍ അധ്യക്ഷത വഹിക്കും. അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റി സക്‌സേന സെന്റര്‍ ഫോര്‍ കണ്ടമ്പററി സൗത്ത് ഏഷ്യ വാട്‌സ്ണ്‍ സ്‌കൂള്‍ ഫോര്‍ ഇന്റര്‍നാഷ്ണല്‍ ആന്റ് പബ്ലിക് അഫയേഴ്‌സ് ഡയറക്ടറും സോഷ്യോളജിസ്റ്റുമായ പ്രൊഫ. പാട്രിക് ഹെല്ലര്‍ മുഖ്യപ്രഭാഷണം നടത്തും. സീനിയര്‍ പ്രൊഫസറും സി.ഡി.എസ്. ഹോണററി ഫെലോയും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടാക്‌സേഷന്‍ വിശിഷ്ടാംഗവുമായ പ്രൊഫ. എം.എ. ഉമ്മന്‍ അക്കാദമിക ഓര്‍മകള്‍ പങ്കിടും. ചടങ്ങില്‍ ആറാമത് പ്രൊഫ. എം.എം. ഉമ്മന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് സമ്മാനിക്കും.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെയും സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെയും ഒന്നാം സെമസ്റ്റര്‍ എം.ബി.എ. (സി.യു.സി.എസ്.എസ്.-ഫുള്‍ടൈം ആന്റ് പാര്‍ട്ട് ടൈം), എം.ബി.എ. ഇന്റര്‍നാഷ്ണല്‍ ഫിനാന്‍സ്, എം.ബി.എ. ഹെല്‍ത് കെയര്‍മാനേജ്‌മെന്റ് (2024 പ്രവേശനം മുതല്‍) റഗുലര്‍, സപ്ലിമെന്ററി ജനുവരി 2026 പരീക്ഷകളും 2021 മുതല്‍ 2023 വരെ പ്രവേശനം സപ്ലിമെന്ററി പരീക്ഷകളും ജനുവരി ഏഴിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.
സര്‍വകലാശാലാ പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി. (സി.സി.എസ്.എസ്.) സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2025 പരീക്ഷകള്‍ ജനുവരി ആറിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

പരീക്ഷാ രജിസട്രേഷന്‍

സര്‍വകലാശാലാ പഠനവകുപ്പില്‍ ലാറ്ററല്‍ എന്‍ട്രി വഴി പ്രവേശനം നേടിയ ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എ. ഡെവലപ്‌മെന്റ് സ്റ്റഡീസ് വിദ്യാര്‍ഥികള്‍ക്ക് നവംബര്‍ 2024, 2025 റഗുലര്‍ പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് 15 മുതല്‍ ലഭ്യമാകും. പിഴയില്ലാതെ 19 വരെയും 200 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം.

ബി.വോക്. സ്‌പെഷ്യല്‍ പരീക്ഷ

ഇന്റര്‍സോണ്‍ കലാമത്സരങ്ങളില്‍ പങ്കെടുത്തത് മൂലം ഒന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2024 റഗുലര്‍ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കായി ജനുവരി 14-ന് പ്രത്യേക പരീക്ഷ നടത്തും. പരീക്ഷാ കേന്ദ്രം: ടാഗോര്‍ നികേതന്‍, സമയം: രാവിലെ 9.30

പുനഃപരീക്ഷ

നവംബര്‍ 25-ന് നടന്ന ഒന്നാം സെമസ്റ്റര്‍ എഫ്.വൈ.യു.ജി.പി. (നവംബര്‍ 2025 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷ, ഡെഫിഷ്യന്‍സി റഗുലര്‍ പരീക്ഷ നവംബര്‍ 2024) മള്‍ട്ടി ഡിസിപ്ലിനറി കോഴ്‌സ് HIS1FM105-1 ഹിസ്റ്റോറിക്കല്‍ ടൂറിസം ഇന്‍ ഇന്ത്യ പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ 19-ന് നടക്കും. നവംബര്‍ 20-ന് നടന്ന JOU1MN101 കോഴ്‌സിലെ ബേസിക് കമ്മ്യൂണിക്കേഷന്‍, മാസ് മീഡിയ എസന്‍ഷ്യല്‍സ് പരീക്ഷകളുടെ പുനഃപരീക്ഷ 17-നും നവംബര്‍ 25-ന് നടന്ന മള്‍ട്ടി ഡിസിപ്ലിനറി കോഴ്‌സ് ദ ആര്‍ട്ട് ഓഫ് സ്‌ട്രെസ് മാനേജ്‌മെന്റ് പുനഃപരീക്ഷ 18-നും നടക്കും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

പ്രൊഫ. എം.എ. ഉമ്മന്‍ ഫൗണ്ടേഷന്‍ ഡേ 15-ന്

കാലിക്കറ്റ് സര്‍വകലാശാലാ സാമ്പത്തികശാസ്ത്ര പഠനവിഭാഗം തൃശ്ശൂര്‍ അരണാട്ടുകരയിലെ ഡോ. ജോണ്‍ മത്തായി സെന്ററില്‍ പ്രൊഫ. എം.എ. ഉമ്മന്‍ ഫൗണ്ടേഷന്‍ ഡേ സംഘടിപ്പിക്കുന്നു. 15-ന് രാവിലെ 10.30ന് പഠനവകുപ്പ് സെമിനാര്‍ ഹാളില്‍ നടക്കുന്ന പരിപാടി വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഏഴാം ഫിനാന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ പ്രൊഫ. കെ. ഹരിലാല്‍ അധ്യക്ഷത വഹിക്കും. അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റി സക്‌സേന സെന്റര്‍ ഫോര്‍ കണ്ടമ്പററി സൗത്ത് ഏഷ്യ വാട്‌സ്ണ്‍ സ്‌കൂള്‍ ഫോര്‍ ഇന്റര്‍നാഷ്ണല്‍ ആന്റ് പബ്ലിക് അഫയേഴ്‌സ് ഡയറക്ടറും സോഷ്യോളജിസ്റ്റുമായ പ്രൊഫ. പാട്രിക് ഹെല്ലര്‍ മുഖ്യപ്രഭാഷണം നടത്തും. സീനിയര്‍ പ്രൊഫസറും സി.ഡി.എസ്. ഹോണററി ഫെലോയും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടാക്‌സേഷന്‍ വിശിഷ്ടാംഗവുമായ പ്രൊഫ. എം.എ. ഉമ്മന്‍ അക്കാദമിക ഓര്‍മകള്‍ പങ്കിടും. ചടങ്ങില്‍ ആറാമത് പ്രൊഫ. എം.എം. ഉമ്മന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് സമ്മാനിക്കും.  

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!