
ഇന്റര്‍കോളേജ് അത്‌ലറ്റിക് മീറ്റ് 31-ന്
ഇന്ത്യയില്‍ ഏറ്റവും അധികം കായികതാരങ്ങള്‍ പങ്കെടുക്കുന്ന കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍ കോളേജിയേറ്റ് അത്‌ലറ്റിക് മീറ്റിന് 31-ന് കുന്ദംകുളത്ത് തുടക്കമാകും. കുന്ദംകുളം ബെഥലേനിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് സ്റ്റഡീസിന്റെ ആഥിത്യത്തില്‍ ജനുവരി രണ്ടുവരെ കുന്ദംകുളം ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സിന്തറ്റിക് ട്രാക്കിലാണ് മീറ്റ്. പുരുഷ, വനിത, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളിലായി 48 ഇനങ്ങളിലാണ് മത്സരം. 1049 വിദ്യാര്‍ഥികള്‍ 113 കോളേജുകളെ പ്രതിനിധീകരിച്ച് പങ്കെടുക്കും.
31-ന് രാവിലെ ആറരക്ക് വനിതകളുടെ 5000 മീ. ഓട്ടത്തോടെയാണ് മീറ്റ് തുടങ്ങുക. വൈകുന്നേരം അഞ്ചു മണിക്ക് നടക്കുന്ന ചടങ്ങില്‍ സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ. പി രവീന്ദ്രന്‍ മേള ഉദ്ഘാടനം ചെയ്യും. സര്‍വകലാശാലാ സിന്‍ഡിക്കേറ്റംഗങ്ങള്‍, ഒളിമ്പ്യന്‍ ലിജോ ഡേവിഡ് തോട്ടന്‍ തുടങ്ങി നിരവധി ദേശീയ, അന്തര്‍ദേശീയ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും.
സൂക്ഷ്മപരിശോധനാഫലം
വിദൂരവിഭാഗം രണ്ടാം സെമസ്റ്റര്‍ എം.കോം. പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റര്‍ ബി.എം.എം.സി. സെപ്റ്റംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയഫലം
വിദൂരവിഭാഗം രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2024 എം.എ. അറബിക്, എം.എ.ഇക്കണോമിക്‌സ്, എം.എ. സോഷ്യോളജി, എം.കോം. പുനര്‍മൂല്യനിര്‍ണയഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



