
ലൈബ്രറി സമയത്തിൽ മാറ്റം
ഡിസംബർ 10, 12 തീയതികളിൽ സർവകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറിയുടെ പ്രവൃത്തി സമയം രാവിലെ 10 മുതൽ വൈകീട്ട് 5 മണി വരെയായിരിക്കും.
പി.എച്ച്.ഡി. അഭിമുഖം
കാലിക്കറ്റ് സർവകലാശാലാ ഗണിത ശാസ്ത്ര പഠനവകുപ്പിൽ എനി ടൈം രജിസ്‌ട്രേഷൻ പി.എച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവർക്കുള്ള അഭിമുഖം ഡിസംബർ 19-ന് (വെള്ളി) നടക്കും. സമയം ഉച്ചക്ക് 2 മണി. കേന്ദ്രം : പഠനവകുപ്പ് മേധാവിയുടെ ചേമ്പർ.
പുനർമൂല്യനിർണയഫലം
ഒന്ന്, രണ്ട്, മൂന്നാം വർഷ ( 3 ഇയർ ) എൽ.എൽ.ബി. (1992 മുതൽ 1999 വരെ പ്രവേശനം – ഓൾഡ് സ്‌കീം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെയും മൂന്ന്, അഞ്ചാം വർഷ ( 5 ഇയർ ) എൽ.എൽ.ബി. (1990 മുതൽ 1999 വരെ പ്രവേശനം – ഓൾഡ് സ്‌കീം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെയും പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



