കാലിക്കറ്റ് സർവകലാശാല വാർത്തകൾ; ഓഡിറ്റ് കോഴ്‌സ് ഓഫ്‌ലൈന്‍ പരീക്ഷ

ഓഡിറ്റ് കോഴ്‌സ് ഓഫ്‌ലൈന്‍ പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലയുടെ ബി.എ., ബി.കോം., ബി.ബി.എ. (സി.ബി.സി.എസ്.എസ്. 2020 പ്രൈവറ്റ് രജിസ്‌ട്രേഷന്‍) അഡ്മിഷന്‍ ബിരുദ കോഴ്‌സുകളുടെ ആറ് സെമസ്റ്ററിലെയും എല്ലാ പേപ്പറുകളും ജയിക്കുകയും ഒന്ന് മുതല്‍ നാല് വരെയുള്ള ഓഡിറ്റ് കോഴ്‌സ് ജയിക്കാത്തതിനാല്‍ ഡിഗ്രി പൂര്‍ത്തീകരിക്കാനാകാത്തതുമായവര്‍ക്ക് അവരുടെ വ്യക്തിഗത അപേക്ഷയില്‍ ഓഡിറ്റ് കോഴ്‌സ് ഓഫ്‌ലൈന്‍ പരീക്ഷ നടത്തുന്നു. സര്‍വകലാശാലാ വിദൂര-ഓണ്‍ലൈന്‍ വിദ്യാഭ്യാസ കേന്ദ്രത്തിലാകും പരീക്ഷ. വിജ്ഞാപനവും കൂടുതല്‍ വിവരങ്ങളും വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407 356, 2407 494.

പരീക്ഷാ രജിസ്‌ട്രേഷന്‍

അഫിലിയേറ്റഡ് കോളേജുകളില്‍ ലാറ്ററല്‍ എന്‍ട്രി വഴി പ്രവേശനം നേടിയ  ഇന്റഗ്രേറ്റഡ് പി.ജി. ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കുള്ള നവംബര്‍ 2025 റഗുലര്‍ പരീക്ഷക്ക് പിഴയില്ലാതെ നവംബര്‍ 20 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. 200 രൂപ പിഴയോടെ 24 വരെ അപേക്ഷിക്കാം. ഡിസംബര്‍ മൂന്നിന് പരീക്ഷ തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ഹോട്ടല്‍ മാനേജ്‌മെന്റ് (2020 മുതല്‍ 2022 വരെ പ്രവേശനം) നവംബര്‍ 2025 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ ലിങ്ക് നവംബര്‍ 17 മുതല്‍ ലഭ്യമാകും. പിഴയില്ലാതെ 26 വരെയും 200 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.

എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി ജനുവരി 2026 ഇന്റേണല്‍ മാര്‍ക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് 17 മുതല്‍ ലഭ്യമാകും. പിഴയില്ലതെ 27 വരെയും 200 രൂപ പിഴയോടെ ഡിസംബര്‍ ഒന്ന് വരെയും രജിസ്റ്റര്‍ ചെയ്യാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
Share news
error: Content is protected !!
Scroll to Top