Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

HIGHLIGHTS : ട്യൂഷന്‍ ഫീസ് കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ ബിരുദ കോഴ്‌സുകള്‍ക്ക് 2019-ല്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ 3, 4 സെമസ്റ്റ...

ട്യൂഷന്‍ ഫീസ്

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ ബിരുദ കോഴ്‌സുകള്‍ക്ക് 2019-ല്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ 3, 4 സെമസ്റ്റര്‍ ട്യൂഷന്‍ ഫീസ് ഇതു വരെ അടക്കാത്തവര്‍ക്ക് 100 രൂപ ഫൈനോടു കൂടി ഒറ്റഗഡുവായി 31 വരെ ഓണ്‍ലൈനായി അടക്കാം. ഓണ്‍ലൈന്‍ ലിങ്ക് വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 0494 2407356

sameeksha-malabarinews

എം.പി.എഡ്. സ്‌പോട്ട് അഡ്മിഷന്‍

കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തില്‍ എം.പി.എഡ്. കോഴ്‌സിന് ഒഴിവു വന്ന സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ അനുബന്ധ രേഖകള്‍ സഹിതമുള്ള അപേക്ഷ കോ-ഓര്‍ഡിനേറ്റര്‍, സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍, കാലിക്കറ്റ് സര്‍വകലാശാല എന്ന വിലാസത്തില്‍ 25-ന് മുമ്പായി അപേക്ഷിക്കണം. പി.ആര്‍. 327/2021

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2017, 2018 പ്രവേശനം മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി ഡിസംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഏപ്രില്‍ 9-ന് ആരംഭിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!