നിപ;ചികിത്സയിലിരുന്ന യുവതി മരിച്ചു

കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന യുവതി മരിച്ചു. തലശ്ശേരി സ്വദേശിനി റോജ(39)യാണ് മരിച്ചത്.

പനിയെ തുടര്‍ന്ന് മൂന്ന് ദിവസം മുന്‍പാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസാമ്പിള്‍ പരിശോധനയില്‍ നിപ വൈറസ് ബാധ നെഗറ്റീവ് ആയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ രോഗം മൂര്‍ച്ഛിച്ച് മരണം സംഭവിക്കുകയായിരുന്നു. ഇതോടെ നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി.

നിപ ബാധിച്ചവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 17 പേര്‍ സൂക്ഷമ നിരീക്ഷണത്തിലാണ്. 1945 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.ആറുപേരെ കൂടി നിപ സംശയത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതെസമയം ഇന്നലെ ലഭ്യമായിട്ടുള്ള പരിശോധന റിപ്പോര്‍ട്ടുകളില്‍ ഏഴ് പേരുടെ ഫലം നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. ചികിത്സയിലുണ്ടായിരുന്ന രണ്ടുപേരുടെ നില മെച്ചപ്പെട്ടിട്ടുണ്ട്.

അതെസമയം നിപ വൈറസ് രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ അതീവ ജാഗ്രത നിര്‍ദേശമാണ് ആരോഗ്യമകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top