കോഴിക്കോട് മൂന്ന് നില കെട്ടിടത്തിന് തീപിടിച്ചു

കോഴിക്കോട് : നഗരത്തില്‍ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ചു. പുതിയറ സഭാ സ്‌കൂളിന് സമീപത്തെ കെട്ടിടത്തിന് പുറകില്‍ ഉണ്ടായിരുന്ന ടയര്‍ ഗോഡൗണില്‍ നിന്ന് തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. തീ പടര്‍ന്നതോടെ സംഭവസ്ഥലത്തു നിന്നും ആളുകളെ ഒഴിപ്പിച്ചു.

തീപിടുത്തത്തില്‍ കെട്ടിടത്തിന് താഴെ പ്രവര്‍ത്തിക്കുന്ന എംഎം ചാണ്ടി ആന്‍ഡ് കമ്പനി ടയര്‍ ഷോപ്പിലും പിടി അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യന്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ കടക്കുമാണ് തീപിടിച്ച് നാശം സംഭവിച്ചത്.

നരിക്കുനി, മുക്കം, വെള്ളിമാട് കുന്ന്, മീഞ്ചന്ത, ബീച്ച് തുടങ്ങിയ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും എത്തിയ പത്ത് യൂണിറ്റ് ഫയര്‍ഫോഴ്‌സാണ് തീ നിയന്ത്രിച്ചത്.

കടകളെല്ലാം അടച്ച ശേഷം അപകടം ഉണ്ടായതിനാല്‍ വന്‍ അപകടമാണ് ഒഴിഞ്ഞ് പോയത്. ഷോട്ട് സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്.

 

Share news
error: Content is protected !!
Scroll to Top