കോഴിക്കോട്: അതിമാരക മയക്കുമരുന്നായ മയക്കുമരുന്നുമായി യുവാവ് പിടിയിലായി. 163ഗ്രാം MDMA യുമായി കോഴിക്കോട് പുതിയങ്ങാടി കോയറോഡ് ബീച്ചിൽ പള്ളിക്കണ്ടി അഷ്‌റഫ് (30)ആണ് പിടിയിലായത്.
ബാംഗ്ലൂർ നിന്നും വലിയ അളവിൽ മയക്കുമരുന്ന് എത്തിച്ച് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വിതരണം നടത്തുന്നയാളാണ് അഷ്‌റഫ് എന്ന് കോഴിക്കോട് എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശരത് ബാബു പറഞ്ഞു.
പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ 25ലക്ഷം രൂപ വിലവരും.മാസങ്ങളായി ഇയാളെ എക്സ്സൈസ് നിരീക്ഷിച്ചുവരികയായിരുന്നു. എക്സ്സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡും കോഴിക്കോട് എക്സ്സൈസ് സർക്കിൾ ഓഫീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതിയെ വലയിലാക്കിയത്.കമ്മിഷണർ സ്‌ക്വാഡ് ഇൻസ്‌പെക്ടർമാരായ മുഹമ്മദ് ഷഫീഖ് പി കെ, ഷിജുമോൻ ടി, പ്രിവന്റീവ് ഓഫീസർമാരായ ഷിബുശങ്കർ കെ, പ്രദീപ് കുമാർ കെ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ നിതിൻ സി, അഖിൽദാസ് ഇ,കോഴിക്കോട് എക്സ്സൈസ് സർക്കിൾ ഓഫീസിലെ സിവിൽ എക്സ്സൈസ് ഓഫീസർമാരായ അഖിൽ എ എം, മുഹമ്മദ് അബ്ദുൽ റൗഫ്, ജലാലുദ്ധീൻ എൻ, സതീഷ് പി കെ എന്നിവരാണ് കേസ് കണ്ടെടുത്ത പാർട്ടിയിൽ ഉണ്ടായിരുന്നത്.



