കോഴിക്കോട് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 39 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: മൈസൂരില്‍ നിന്ന് വിനേദയാത്ര കഴിഞ്ഞ് മടങ്ങിവരുകയായിരുന്ന ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 39 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് അപകടം സംഭവിച്ചത്. റോഡിലെ വളവ് കാണാതിരുന്നതാണ് അപകടത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

പരിക്കേറ്റ 21 പേരെ കൊടുവള്ളി സ്വകാര്യാശുപത്രിയിലും സാരമായി പരിക്കേറ്റ 18 പേരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

നിയന്ത്രണം വിട്ട ബസ് വലിയ ശബ്ദത്തോടെയാണ് മറിഞ്ഞത്. ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Share news
error: Content is protected !!
Scroll to Top