ബോഡോ തീവ്രവാദി നേതാവ്‌ കോഴിക്കോട്‌ പിടിയില്‍

bodo photoകോഴിക്കോട്‌: ബോഡോ തീവ്രവാദി നേതാവ്‌ കോഴിക്കോട്‌ പോലീസ്‌ പിടിയിലായി. ബോഡോ ചീഫ്‌ കമാന്‍ഡിങ്‌ ഓഫീസറായ ഡിന്‍ഡയാണ്‌ പോലീസിന്റെ പിടിയിലായത്‌. കോഴിക്കോട്‌ കക്കോടിമുക്കില്‍ വാടക വീട്ടില്‍ ഒളിച്ച്‌ കഴിയുന്നതിനിടയിലാണ്‌ ഇയാള്‍ പോലീസ്‌ പിടിയിലായത്‌. ഇയാളെ രണ്ടു ദിവസം മുമ്പാണ്‌ പോലീസ്‌ പിടികൂടിയത്‌. ഇയാളെ അസം പോലീസിന്‌ കൈമാറും.

നിരോധിത സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക്‌ ഫ്രണ്ട്‌ ഓഫ്‌ ബോഡോ ലാന്‍ഡിന്റെ സമാന്തര പട്ടാള വിഭാഗത്തിലെ 16 ാം കമാണ്ടറാണ്‌ ഡിന്‍ഡ. ഇയാള്‍ ഇന്ത്യന്‍ സൈന്യവുമായി നടന്ന ഏറ്റുമുട്ടലിന്‌ ശേഷം കേരളത്തിലേക്ക്‌ കടന്നതായിരിക്കാമെന്നാണ്‌ റിപ്പോര്‍ട്ട്‌.

ഡിന്‍ഡ കേരളത്തിലെത്തിയിട്ട്‌ എത്രനാളായി എന്നകാര്യം വ്യക്തമല്ല. കഴിഞ്ഞ 15 ദിവസമായി പോലീസ്‌ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. കോഴിക്കോട്‌ ചേവായൂര്‍ പോലീസ്‌ കസ്‌റ്റഡിയിലാണ്‌ ഇയാള്‍ ഇപ്പോള്‍.

Share news
error: Content is protected !!
Scroll to Top