ശമ്പളം മുടങ്ങി:കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചുമട്ടുതൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ ചുമട്ടു തൊഴിലാളികള്‍ മിന്നല്‍ പണിമുടക്കാരംഭിച്ചു. മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്കാന്‍ തീരുമാനിച്ചത്. ഇതോടെ കരിപ്പൂരില്‍ നിന്നുള്ള വിമാന ഗതാഗതം പൂര്‍ണമായി നിലച്ച അവസ്ഥയിലാണ്. വിമാനത്താവളത്തിന് അകത്തേക്കും പുറത്തേക്കുമുള്ള ചരക്ക് നീക്കം പൂര്‍ണായും നിലച്ചിരിക്കുകയാണ്.

യാത്രക്കാര്‍ക്ക് ലഗേജുകള്‍ ലഭിക്കാതായതോടെ ആയിരത്തിലധികം വരുന്ന യാത്രക്കാര്‍ കസ്റ്റംസ് ഓഫീസിന് മുന്നിലേക്ക് പ്രതിഷേധവുമായി എത്തി.

അതെസമയം തൊളിലാളികളുമായി അധികൃതര്‍ ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരമായതോടെ തൊഴിലാളികള്‍ പണിമുടക്ക് പിന്‍വലിച്ചു.

Share news
error: Content is protected !!
Scroll to Top