കരിപ്പൂരില്‍ ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ യുവാവില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണവേട്ട. 736 ഗ്രാം സ്വര്‍ണവുമായി കണ്ണൂര്‍ സ്വദേശിയായ ജിതിനാണ് പിടിയിലായത്.

മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഇന്ന് റാസല്‍ഖൈമയില്‍ നിന്ന് എത്തിയ ചാര്‍ട്ടേഡ് വിമാനത്തിലാണ് ഇയാള്‍ എത്തിയത്.

പിടിച്ചെടുത്ത സ്വര്‍ണത്തിന് 30 ലക്ഷം രൂപ വിലവരും.

Share news
error: Content is protected !!
Scroll to Top