Section

malabari-logo-mobile

കരിപ്പൂരില്‍ ഖത്തര്‍ എയര്‍വേയ്‌സ്‌ വിമാനത്തില്‍ പക്ഷി കുടുങ്ങി;ഒഴിവായത്‌ വന്‍ ദുരന്തം

HIGHLIGHTS : മലപ്പുറം: കരിപ്പൂര്‍ വിമാനത്തവാളത്തില്‍ നിന്നും ഖത്തറിലേക്ക്‌ പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്‌സ്‌ വിമാനത്തിന്റെ യന്ത്രത്തില്‍ പക്ഷി കുടുങ്ങി ഒഴിവായത്‌...

hqdefault copyമലപ്പുറം: കരിപ്പൂര്‍ വിമാനത്തവാളത്തില്‍ നിന്നും ഖത്തറിലേക്ക്‌ പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്‌സ്‌ വിമാനത്തിന്റെ യന്ത്രത്തില്‍ പക്ഷി കുടുങ്ങി ഒഴിവായത്‌ വന്‍ ദുരന്തം. വിമാനം റണ്‍വേയില്‍ നിന്ന്‌ പറന്നുയരുന്നതിനിടയിലാണ്‌ പക്ഷി യന്ത്രത്തില്‍ കുരങ്ങയത്‌. ഇതോടെ യന്ത്രം തകരാറിലാവുകയായിരുന്നു. ഉടന്‍ തന്നെ പൈലന്റ്‌ വിമാനം തിരിച്ചിറക്കാന്‍ അനുമതി തേടുകയും വിമാനം തിരിച്ചിറക്കുകയുമായിരുന്നു.

178 യാത്രക്കാരുമായി രാവിലെ 9.30 ഓടെയാണ്‌ വിമാനം യാത്രക്കൊരുങ്ങിയത്‌. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന്‌ അധികൃതര്‍ അറിയിച്ചു. യാത്രക്കാരെ വിശ്രമ കേന്ദ്രത്തിലേക്ക്‌ മാറ്റി. വിമാനം നന്നാക്കാനുള്ള ഉപകരണങ്ങളുമായി ഖത്തറില്‍ നിന്നെത്തുന്ന വിമാനത്തില്‍ രാത്രി 11 മണിക്ക്‌ യാത്രക്കാരെ ഖത്തറിലേക്ക്‌ കൊണ്ടുപോകുമെന്ന്‌ അധികൃതര്‍ അറിയിച്ചു.

sameeksha-malabarinews

റണ്‍വെയുടെ നിര്‍മ്മാണത്തിനായി മണ്ണെടുത്ത്‌ രൂപപ്പെട്ട തടക്കാത്തിലെത്തുന്ന ദേശാടന പക്ഷികളാണ്‌ അപകട ഭീഷണി ഉയര്‍ത്തുന്നത്‌. പക്ഷികളെ ഓടിക്കാന്‍ പടക്കം പൊട്ടിക്കുകയാണ്‌ ഇവിടെ പതിവ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!