കേബിൾ ടി.വി.ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ മലപ്പുറംജില്ലാ സമ്മേളനം

വള്ളിക്കുന്ന് : ജനുവരി എട്ടിന് ചേളാരി പടിക്കലിൽ നടക്കുന്ന കേബിൾ ടി.വി.ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ മലപ്പുറംജില്ലാ സമ്മേളനത്തിനുള്ള സംഘാടക സമിതി രൂപീകരിച്ചു.

വള്ളിക്കുന്നിൽ നടന്ന സംഘാടക സമിതി യോഗം കേബിൾ ടി.വി.ഓപ്പറേറ്റർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.അബൂബക്കർ സിദ്ധിഖ് ഉദ്ഘാടനം ചെയ്തു.

മലപ്പുറം ജില്ലാ പ്രസിഡന്റ് പി.രഘുനാഥ് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ പി.ബി.സുരേഷ്കുമാർ, എം.രാജ്‌മോഹൻ, സി.സുരേഷ്‌കുമാർ, ജില്ലാ സെക്രട്ടറി എം ഗോപിനാഥൻ, ജില്ലാ ട്രഷറർ അബ്ദുൽ മജീദ്, കെ. സാജിത് എന്നിവർ സംസാരിച്ചു

 

Share news
error: Content is protected !!
Scroll to Top