
ഓട്ടോ തൊഴിലാളി യൂണിയൻ എസ് ടി യു പരപ്പനങ്ങാടി മുനിസിപ്പൽ ടൗൺ കമ്മിറ്റി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മഞ്ചേരി ഡെപ്യൂട്ടി കൺട്രോളർ ലീഗൽ മെട്രോളജി ഡിപ്പാർട്ട്മെൻറ്ലും തിരൂരങ്ങാടി ലീഗൽ മെട്രോളജി ഓഫീസിലും നിവേദനം നൽകി.
ഓഫീസിൽ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ഓട്ടോ തൊഴിലാളികൾക്ക് പരപ്പനങ്ങാടി നഗരസഭ പരിധിയിൽ പുതുതായി ഫെയർ മീറ്റർ സീൽ ചെയ്യാനുള്ള ഒരു സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് നിവേദനം നൽകിയത്.
മോട്ടോർ ട്രാൻസ്പോർട്ട് പ്രസിഡണ്ട് ടി കുട്ടിവാവ , എസ് ടി യു ടൗൺ കമ്മിറ്റി പ്രസിഡണ്ട് ഹബീബ് എപി, സെക്രട്ടറി മുജീബ് റഹ്മാൻ, നവാസ് ടി കെ എന്നിവർ ചേർന്നാണ് നിവേദനം കൈമാറിയത്.




