Section

malabari-logo-mobile

ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങുന്നതില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ക്രമക്കേട് നടത്തിയെന്ന് സിഎജി റിപ്പോര്‍ട്ട്

HIGHLIGHTS : തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങുന്നതില്‍ ഗുരുതര ക്രമക്കേട് നടത്തിയെന്ന് സിഎജി റിപ്പോര്‍ട്ട്. സര്‍ക്കാറിന്റ...

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങുന്നതില്‍ ഗുരുതര ക്രമക്കേട് നടത്തിയെന്ന് സിഎജി റിപ്പോര്‍ട്ട്. സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ 33 ലക്ഷം രൂപ മിസ്തുബുഷി എന്ന കമ്പനിക്ക് ബെഹ്‌റ നല്‍കിയെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹനങ്ങള്‍ വാങ്ങിക്കുന്നതിന് ഓപ്പണ്‍ ടെണ്ടര്‍ വ്യവസ്ഥയും സ്റ്റോര്‍ പര്‍ച്ചേസ് മാനുവലിലെ വ്യവസ്ഥയും വാഹനങ്ങള്‍ വാങ്ങുന്നതിനായി പാലിച്ചിരിക്കണം എന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഓപ്പണ്‍ ടെണ്ടര്‍ വ്യവസ്ഥ പാലിക്കാതെയാണ് ബെഹ്‌റ വാഹനങ്ങള്‍ വാങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ജീവനക്കാര്‍ക്ക് ക്വാട്ടേര്‍സ് നിര്‍മിക്കാനുള്ള 2 കോടി 81 ലക്ഷം രൂപ സംസ്ഥാന പൊലീസ് മേധാവി വകമാറ്റിയതായും അപ്പര്‍ സബോര്‍ഡിനേറ്റ് ജീവനക്കാര്‍ക്കുള്ള തുക ഡിജപിക്കും എഡിജിപിക്കും വില്ലകള്‍ നിര്‍മിക്കുന്നതിനും വകമാറ്റിയെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

sameeksha-malabarinews

കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ ക്രമക്കേട് മൂടിവയ്ക്കാന്‍ ശ്രമിച്ചു എന്ന കണ്ടെത്തലും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!