Section

malabari-logo-mobile

ഉപതെരഞ്ഞെടുപ്പ്‌ ;ആം ആദ്‌മി കേരളത്തില്‍ അക്കൗണ്ട്‌ തുറന്നു

HIGHLIGHTS : തിരു:മെയ്‌ 26-ന്‌ നടന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലെ പത്തു മണ്‌ഡലങ്ങളിലേയ്‌ക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌ അഞ്ചിടത്തും

തിരു:മെയ്‌ 26-ന്‌ നടന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലെ പത്തു മണ്‌ഡലങ്ങളിലേയ്‌ക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌ അഞ്ചിടത്തും എല്‍.ഡി.എഫ്‌ നാലിടത്തും ആം ആദ്‌മി പാര്‍ട്ടി ഒരിടത്തും വിജയിച്ചു. വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ – ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനം, വാര്‍ഡ്‌, വിജയിച്ച സ്ഥാനാര്‍ത്ഥി, കക്ഷി ബന്ധം, ഭൂരിപക്ഷം എന്ന ക്രമത്തില്‍.

കൊല്ലം- ഇടമുളയ്‌ക്കല്‍ – നടുക്കുന്ന്‌ – ഗംഗാധരന്‍ പിള്ള – സി.പി.എം- 15, പത്തനംതിട്ട – കടപ്ര – ഉഴത്തില്‍ – അനിയന്‍ തോമസ്‌ ജോര്‍ജ്ജ്‌ – സി.പി.എം – 10, ആലപ്പുഴ – ചേര്‍ത്തല വടക്ക്‌ – ചമ്പക്കാട്‌ – ടോം ഇളശ്ശേരില്‍ – എ.എ.പി-3, ആലപ്പുഴ- ബുധനൂര്‍ – കടമ്പൂര്‍ – ഉഷാ ഭാസി – ഐ.എന്‍.സി- 45, കോട്ടയം – പാമ്പാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ – കിടങ്ങൂര്‍ സൗത്ത്‌ – ജ്യോതി ബാലകൃഷ്‌ണന്‍ – സി.പി.ഐ – 198, ഇടുക്കി – രാജകുമാരി – രാജകുമാരി വടക്ക്‌ -ടിസ്സി. എം.കെ – ഐ.എന്‍.സി- 95, എറണാകുളം – കടുങ്ങല്ലൂര്‍ – പടിഞ്ഞാറെ കടുങ്ങല്ലൂര്‍ സെന്‍ട്രല്‍ – ഗീതാ സലിം കുമാര്‍ – ഐ.എന്‍.സി – 85, തൃശ്ശൂര്‍ – കയ്‌പമംഗലം – മഹാത്മ നഗര്‍ – ജിനൂപ്‌ അബ്‌ദുറഹിമാന്‍ – ഐ.എന്‍.സി- 248, മലപ്പുറം – എടരിക്കോട്‌ – അമ്പലവട്ടം – പൂക്കാട്ട്‌ കുഞ്ഞലവി – എല്‍.ഡി.എഫ്‌ സ്വതന്ത്രന്‍ – 36, കോഴിക്കോട്‌- ചേളന്നൂര്‍- പള്ളിപ്പൊയില്‍ – ബനീഷ്‌ താഴോളി മീതല്‍ – ഐ.എന്‍.സി – 142.

sameeksha-malabarinews

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!