പരപ്പനങ്ങാടി: വ്യാപാരമേഖലയിലെ തുടര്‍ച്ചയായുള്ള പ്രതിസന്ധികളെ മറികടക്കാനും, കാലാനുസൃതമായ സമഗ്ര മാറ്റവും ലക്ഷ്യംവെച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ കമ്മിറ്റി ഓണ്‍ലൈന്‍ വ്യാപാരത്തിന് ‘ലോക്കല്‍ ഷോപ്പി’യുമായി സഹകരിച്ച് മൊബൈല്‍ ആപ്പ് നടപ്പിലാക്കി.
ആപ്പ് ഉപയോഗിച്ച് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏതു വസ്തുക്കളും ഓണ്‍ലൈനിലൂടെ ഉപഭോക്താക്കള്‍ക്ക് വാങ്ങാനും, വീടുകളില്‍ എത്തിക്കാനും സംവിധാനമാകും.
പരപ്പനങ്ങാടിയില്‍ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മര്‍ച്ചന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വ്യാപാരികള്‍ക്കായി ‘ലോക്കല്‍ ഷോപ്പി’ശില്പശാല സംഘടിപ്പിച്ചു.
വ്യാപാരഭവനില്‍ നടന്ന പരിപാടി യൂണിറ്റ് പ്രസിഡണ്ട് എം.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.’ലോക്കല്‍ ഷോപ്പി’ മാര്‍ക്കറ്റിംഗ് മാനേജര്‍ ബൈജു വൈദ്യക്കാരന്‍ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി.
മര്‍ച്ചന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എ.വി വിനോദ്. ട്രഷറര്‍ അഷ്‌റഫ് കുഞ്ഞാവാസ്, സെക്രട്ടറി ഹരീഷ് എന്നിവര്‍ സംസാരിച്ചു



