ബസ്സുകളുടെ രൂപഘടനയില്‍ മാറ്റം വരുത്തരുത്

-bus-in-keralaമലപ്പുറം: ബസുകളുടെ ഡിസൈനില്‍ രൂപമാറ്റം വരുത്തി സര്‍വീസ് നടത്തരുതെന്ന് ആര്‍.റ്റി.ഒ. എം.പി. അജിത്കുമാര്‍ അറിയിച്ചു. രൂപമാറ്റം വരുത്തിയ വാഹനം അപകടത്തില്‍പ്പെട്ടാല്‍ ഡ്രൈവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കും. ജില്ലയില്‍ സര്‍വീസ് നടത്തുന്ന ചില ബസ്സുകള്‍ രൂപമാറ്റം വരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദേശം.

ബ്രേക്ക് സിസ്റ്റം, സ്റ്റിയറിങ് ലിങ്കേജ്, ലീഫ് സ്പ്രിങ് എന്നിവയിലാണ് പ്രധാനമായും രൂപമാറ്റം വരുത്തുന്നത്. ഇത്തരം വാഹനങ്ങള്‍ സര്‍വിസ് നടത്തിയാല്‍ മോട്ടോര്‍ വാഹന വകുപ്പ് നിയമം സെക്ഷന്‍ 190 അനുസരിച്ച് വാഹന ഉടമക്കെതിരെയും കേസെടുക്കുമെന്ന് ആര്‍.റ്റി.ഒ. അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top