ബസ് തട്ടി വെയ്റ്റിങ് ഷെഡ് തകര്‍ന്നു;വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: ആര്യനാട് ചെറുമഞ്ചലില്‍ കെഎസ്ആര്‍ടിസി ബസ് വെയിറ്റിങ് ഷെഡിലിടിച്ച് അപകടം. അപകടത്തില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു.ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്ന് രാവിലെ 8.50 ഓടെയാണ് അപകടം സംഭവിച്ചത്.

പാങ്കാവില്‍ നിന്ന് നെടുമങ്ങാട്ടേക്ക് പോവുകയായിരുന്ന ബസ് വളവ് തിരിയുന്നതിനിടെ പിന്‍വശം വെയിറ്റിങ് ഷെഡില്‍ തട്ടുകയായിരുന്നു. ഇതോടെ ഷെഡിന്റെ മേല്‍ക്കൂര തകര്‍ന്നു താഴേക്ക് വീഴുകയായിരുന്നു. ഈസമയം അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ആറുപേരാണ് ഷെഡില്‍ ഉണ്ടായിരുന്നത്.
വിദ്യ(13),ഗൗരി(18),വൈശാഖ്(14),വൃന്ദ(15), മിഥുന്‍(13) എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്.

കുട്ടികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഒരു മുതിര്‍ന്ന ആള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

 

Share news
error: Content is protected !!
Scroll to Top