Section

malabari-logo-mobile

ബസ്ചാര്‍ജ്; പുതുക്കിയ നിരക്ക് നാളെ മുതല്‍

HIGHLIGHTS : തിരു : സംസ്ഥാനത്ത് പുതുക്കിയ ബസ് യാത്രാ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. പുതുക്കിയ നിരക്ക് പ്രകാരം സിറ്റി, ഓര്‍ഡിനറി ബസുകളിലെ മിനിമം ചാര്‍...

bus-strike-300x174തിരു : സംസ്ഥാനത്ത് പുതുക്കിയ ബസ് യാത്രാ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. പുതുക്കിയ നിരക്ക് പ്രകാരം സിറ്റി, ഓര്‍ഡിനറി ബസുകളിലെ മിനിമം ചാര്‍ജ് 6 ല്‍ നിന്ന് 7 രൂപയായും, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചര്‍ എന്നിവയുടെ നിരക്ക് 8 ല്‍ നിന്ന് പത്തു രൂപയുമായാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

സൂപ്പര്‍ഫാസ്റ്റിന്റേത് 12 ല്‍ നിന്ന് രൂപയായും, സൂപ്പര്‍ എക്‌സ്പ്രസിന്റേത് 17 ല്‍ നിന്ന് 20 രൂപയായും, സൂപ്പര്‍ ഡീലക്‌സ്/ സെമി
സ്ലിപ്പറിന്റേത് 25 ല്‍ നിന്ന് 28 രൂപയായും വര്‍ദ്ധിപ്പിക്കും. ലക്ഷ്വറി, ഹൈടെക് ഏസി വോള്‍വോ ബസുകളുടെ നിരക്ക് 35 ല്‍ നിന്ന് 40 രൂപയായും, മള്‍ട്ടി ആക്‌സില്‍ സര്‍വ്വീസുകളുടെ മിനിമം നിരക്ക് 70 രൂപയുമായാണ് വര്‍ദ്ധിപ്പിക്കുന്നത്. ഓര്‍ഡിനറി നിരക്ക് കിലോമീറ്ററിന് 58 പൈസയില്‍ നിന്ന് 64 ആയും, സിറ്റി ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചര്‍ തുടങ്ങിയവയുടെ നിരക്കുകള്‍ 62 ല്‍ നിന്ന് 68 പൈസയായും, സൂപ്പര്‍ ഫാസ്റ്റിന്റേത് 65 ല്‍ നിന്ന് 72 പൈസയായും, സൂപ്പര്‍ എക്‌സ്പ്രസ്സിന്റേത് 70 ല്‍ നിന്ന് 77 പൈസയായും വര്‍ദ്ധിപ്പിച്ചു.

sameeksha-malabarinews

സൂപ്പര്‍ ഡീലക്‌സ് സെമി സ്ലീപ്പറിന്റേത് 80 ല്‍ നിന്ന് 88 പൈസയായും, ലക്ഷ്വറി, ഹൈടെക് ഏസിയുടെയും ഒരു രൂപയില്‍ നിന്ന് 1.10 പൈസയായും, വോള്‍വോ ബസുകളുടേത് ഒന്നില്‍ നിന്ന് 1.30 രൂപയായും പുതിയതായി സര്‍വ്വീസ് ആരംഭിച്ച മള്‍ട്ടി ആക്‌സില്‍ ബസുകളുടെ കിലോമീറ്റര്‍ ചാര്‍ജ് 9.1 രൂപയുടെ മൂല്യം വര്‍ദ്ധിപ്പിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!