ഖത്തര്‍ നിവാസികള്‍ക്ക്‌ മിനക്കൂപ്പര്‍ സ്വന്തമാക്കാന്‍ ഒരു സുവര്‍ണ്ണാവസരം

qutar fasion showദോഹ: ഖത്തര്‍ മോട്ടോര്‍ ഷോ പ്ലാറ്റിനം സ്‌പോണ്‍സറായ കൊമേഴ്‌സ്യല്‍ ബാങ്ക്  ഉപഭോക്താക്കള്‍ക്ക് മിനി കൂപ്പര്‍ നേടാന്‍ അവസരമൊരുക്കുന്നു. ഖത്തര്‍ മോട്ടോര്‍ ഷോയുമായി ബന്ധപ്പെട്ടാണ് ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഉപഭോക്താക്കളുമായി മികച്ച ബന്ധം സൂക്ഷിക്കുന്ന കൊമേഴ്‌സ്യല്‍ ബാങ്ക് കാര്‍ വിതരണക്കാരുമായും നല്ല ബന്ധമാണ് സൂക്ഷിക്കുന്നതെന്നും 1988 മുതല്‍ വാഹന വായ്പ നല്കുന്നുണ്ടെന്നും കൊമേഴ്‌സ്യല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ജനറല്‍ മാനേജര്‍ ഡീന്‍ പ്രൊക്ടര്‍ പറഞ്ഞു. 2014ല്‍ അറുപതിനായിരത്തിനും എഴുപതിനായിരത്തിനും ഇടയ്ക്കാണ് പുതിയ കാറുകല്‍ വിറ്റുപോയതെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 15 വരെ കൊമേഴ്‌സ്യല്‍ ബാങ്ക് ഉപഭോക്താക്കളില്‍ ശമ്പളം അക്കൗണ്ട് വഴി മാറുന്നവര്‍ക്ക് പ്രത്യേക വാഹന വായ്പ അനുവദിക്കും.
മോട്ടോര്‍ ഷോ കാണാനെത്തുന്ന കൊമേഴ്‌സ്യല്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഓരോരുത്തര്‍ക്കും ലഭിക്കുന്ന രണ്ട് കൂപ്പണുകളില്‍ നടക്കുന്ന നറുക്കെടുപ്പിലൂടെ മിനി കൂപ്പര്‍ സ്വന്തമാക്കാനാകും. കൂടാതെ അഞ്ചു പേര്‍ക്ക് അബൂദാബി ഫെറാറി വേള്‍ഡിലേക്ക് പോകാനും അഞ്ച് മിനി ഐ പാഡുകളും സമ്മാനങ്ങള്‍ ലഭിക്കും.mini cooper

Share news
error: Content is protected !!
Scroll to Top