
കോഴിക്കോട് : ബീച്ച് ഹോട്ടലിന് സമീപം നിർത്തിയിട്ട ബുള്ളറ്റ് മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. പാലക്കാട് മേലേ പട്ടാമ്പി കുറുപ്പം തൊടി മുഹമ്മദ് റഫീഖി(35)നെ യാണ് ടൗൺ പൊലീസ് അറസ്റ്റു ചെയ്തത്.
ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ബീച്ച് ഹോട്ടലിന്റെ പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന എലത്തൂർ സ്വദേശിയുടെ ബുള്ളറ്റ് ഇയാൾ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.
മോഷ്‌ടിച്ച ബുള്ളറ്റുമായി ചാലപ്പുറത്ത് പ്രതി അപകടത്തിൽ പ്പെട്ടു. അപകടം നടന്ന സ്ഥലത്തേയ്ക്ക് കൺട്രോൾ റൂം വാഹനം എത്തുകയും വാഹനം മോഷണം നടത്തിയതാണെന്ന് മനസ്സിലാകുകയും ചെയ്തു. ടൗൺ എസ്ഐമാരായ മിജോ ജോസ്, ആഷ്ലി ടൗറോ, എഎ സ്പെഐ ശ്രീജേഷ് എന്നിവരായിരുന്നു അന്വേഷക സംഘത്തിലു ണ്ടായിരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




