കിണറില്‍ വീണ കാളയെ രക്ഷപ്പെടുത്തി

താനൂര്‍ : താനളൂര്‍ പകരയില്‍ കെ. കെ ഹൗസില്‍ അബ്ദു റഹീമിന്റെ കിണറില്‍ വീണ കാളയെ താനൂര്‍ ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി സുരക്ഷിതമായി പുറത്തെടുത്തു.

അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ സേനയിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സജു ഉടന്‍ തന്നെ കിണറില്‍ ഇറങ്ങുകയും കാളയെ റോപ്പും നെറ്റും ഉപയോഗിച്ച് സുരക്ഷിതമായി ബന്ധിച്ച് മറ്റ് സേനാംഗങ്ങളുടെയും നാട്ടുകാരുടെയും സഹായത്തോടെ പുറത്തെടുത്തു.

സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റിയാസ് ഖാന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഷമീം,അക്ഷയ് കൃഷ്ണന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍ ) ഷജീര്‍,അബ്ദുല്‍ സലാം, ഹോം ഗാര്‍ഡ് രഞ്ജിഷ് കുമാര്‍ എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top