Section

malabari-logo-mobile

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി

HIGHLIGHTS : ന്യൂ ഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിന് തുടക്കമായി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണു സമ്മേളനം ആരംഭിച്ചത്.

budgetന്യൂ ഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിന് തുടക്കമായി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണു സമ്മേളനം ആരംഭിച്ചത്. എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടേയും വികസനമാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നു രാഷ്ട്രപതി പറഞ്ഞു.

കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണ്. 2022 ഓടെ രാജ്യത്ത് എല്ലാവര്‍ക്കും വീടെന്നതാണു സര്‍ക്കാര്‍ ലക്ഷ്യമെന്നും രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ പറയുന്നു. വ്യാഴാഴ്ച റെയില്‍ ബജറ്റും ശനിയാഴ്ച പൊതു ബജറ്റും അവതരിപ്പിക്കും.

sameeksha-malabarinews

ഇന്‍ഷുറന്‍സ് ബില്‍ ഉള്‍പ്പെടെ ഒട്ടേറെ ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കേണ്ടതിനാല്‍ കേന്ദ്രസര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ പിന്തുണ അനിവാര്യമാണ്. ഇതിനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ സജീവമാക്കി. ഇന്നലെ (22-02-2015) വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാ വിഷയങ്ങളിലും ചര്‍ച്ചക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയെ കണ്ട കേന്ദ്രപാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യനായിഡു ബില്ലുകള്‍ പാസാക്കാന്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഭൂമിയേറ്റെടുക്കല്‍ നിയമഭേദഗതി ബില്ലിനെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികള്‍ വ്യക്തമാക്കിയിട്ടു. ബില്ലിനെതിരെ അണ്ണ ഹസാരയും രംഗത്തുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!