സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

bus-strike-300x174തിരു: കേരളത്തില്‍ ബുധനാഴ്ച മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവെച്ചു. ഗതാഗതമന്ത്രി തിരുവഞ്ചൂരുമായി ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സാധാരണക്കാരന് മേല്‍ അധികഭാരം ഇപ്പോള്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും എന്നാല്‍ ബസുടമകളുടെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നും മന്ത്രി ഉറപ്പ് നല്‍കിയതായി അസോസിയേഷന്‍ അറിയിച്ചു.

ബസ്ചാര്‍ജ്ജ് വര്‍ദ്ധന ആവശ്യപ്പെട്ട് ജനനുവരി 29 മുതല്‍ ബസുകള്‍ ഓടാതെ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നായിരുന്നു ബസുടമകള്‍ നേരത്തെ അറിയിച്ചിരുന്നത്.

 

Share news
error: Content is protected !!
Scroll to Top