അതിർത്തിയിൽ ബി എസ് എഫ് ക്യാമ്പിൽ തീപിടിത്തം; മലയാളി സൈനികൻ മരിച്ചു

ശ്രീനഗർ : ജമ്മുകാശ്മീരിൽ ബാരാമുള്ള അതിർത്തിയിൽ ബിഎസ്എഫ് ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ മലയാളി സൈനികൻ മരിച്ചു. ഇടുക്കി കൊച്ചു കാമാക്ഷി സ്വദേശി വടുതല കുന്നേൽ അനീഷ് ജോസഫ് ആണ് മരിച്ചത്.

തീപിടുത്തത്തിൽ ടെന്റിൽ നിന്നും രക്ഷപ്പെടുന്നതിനിടെ താഴ്ച്ചയിലേക്ക് വീണ് പരിക്കേറ്റാണ് മരിച്ചതെന്നാണ് ലഭിച്ച വിവരം.
അദ്ദേഹത്തിൻറെ ഭാര്യ സൈനിക ആശുപത്രിയിൽ ജോലി ചെയ്യുകയാണ്. രണ്ട് മക്കളുണ്ട്.

അപകടവിവരം ഇന്ന് രാവിലെ ഇടുക്കിയിലെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top